Join Whatsapp Group. Join now!
Aster MIMS 10/10/2023

ബദിയടുക്കയിൽ യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; സി പി എം ഓഫീസിലേക്ക് പടക്കം എറിഞ്ഞു

UDF-LDF clashes in Badiadukka; Firecrackers were hurled at the CPM office #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 17.12.2020) ബദിയടുക്ക ടൗണിൽ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന യു ഡി എഫ് പ്രവർത്തകരും എൽ ഡി എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം. യു ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ പാർടി ഓഫീസിന് സമീപം തടിച്ചുകൂടിയ എൽ ഡി എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കൊടി വീശിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

ഇതിനിടെയാണ് സി പി എം ലോകൽ കമ്മറ്റി ഓഫീസിന് നേരെ യു ഡി എഫ് പ്രവർത്തകർ പടക്കം എറിഞ്ഞത്. ലോകൽ സെക്രടറി ഉൾപ്പെടെ അഞ്ച്‌ പേർക്ക്‌ പരിക്കേറ്റതായി സി പി എം നേതൃത്വം ആരോപിച്ചു. 

വ്യാഴാഴ്‌ച വൈകിട്ട്‌ 5.30 മണിയോടെയാണ് സംഭവം. സി പി എം ഓഫീസിൽ വെച്ചിരുന്ന ബോർഡുകൾ പടക്കം എറിഞ്ഞതിനെ തുടർന്ന് കത്തിനശിച്ചതായി നേതാക്കൾ പറഞ്ഞു. പരിക്കേറ്റ ലോകൽ സെക്രടറി കൃഷ്‌ണൻ ബദിയടുക്ക ഉൾപ്പെടെയുള്ള അഞ്ച്‌ സിപി എം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

UDF-LDF clashes in Badiadukka

സംഭവത്തിൽ കേസെടുക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ, ഏരിയാ സെക്രടറി സി എ സുബൈർ, കെ ജഗനാഥ ഷെട്ടി എന്നിവർ സ്ഥലത്തെത്തി പ്രതിഷേധം പ്രകടിപ്പിച്ച പ്രവർത്തകരെ സമാധാനിപ്പിച്ചു. പൊലീസ്‌ നടപടിയെടുക്കുമെന്ന്‌ അറിയിച്ചതോടെയാണ്‌ ഇവർ പിരിഞ്ഞുപോയത്‌.

ബദിയടുക്ക പഞ്ചായത്തിൽ ഭരണം നഷ്ടമായ യുഡിഎഫ്‌ നിരാശയിൽ അക്രമം നടത്തുകയാണെന്ന്‌ സിപിഎം കുമ്പള ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്തിൽ ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കുന്ന ശക്തിയായി എൽഡിഎഫ്‌ വളർന്നിരിക്കുകയാണ്‌. അക്രമികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ ശക്തമായ നടപടിയെടുക്കണമെന്നും സി പി എം നേതൃത്വം ആവശ്യപ്പെട്ടു.


Keywords: Kerala, News, Politics, Political party, LDF, UDF, Clash, Badiyadukka, Police, Case, Injured, Hospital, Office, UDF-LDF clashes in Badiadukka; Firecrackers were hurled at the CPM office.

< !- START disable copy paste -->


Post a Comment