നവജാതശിശുവിന്റെ മരണം; കേസ് കൊലക്കുറ്റമാക്കാൻ കോടതിക്ക് പോലീസ് റിപോർട് നൽകും; ചികിത്സയിലുള്ള മാതാവിനെ ചോദ്യം ചെയ്യും

ബദിയടുക്ക: (www.kasargodvartha.com 17.12.2020) നവജാതശിശുവിന്റെ മരണത്തില്‍ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസടുത്ത് കോടതിക്ക് റിപോർട് നൽകും. നേരത്തേ സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ശാഹിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിടപ്പ് മുറിയിലെ കട്ടിലിനടിൽ കണ്ടെത്തിയത്.

ശാഹിനയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ശാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നു. എന്നാൽ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിലെത്തി മുറി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍തുണിയിൽ പൊതിഞ്ഞ കുഞ്ഞിൻ്റെ കഴുത്തിൽ കേബിള്‍ വയർ മുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഭര്‍ത്താവ് ശാഫി പൊലീസില്‍ നല്‍കിയ മൊഴിയിൽ വ്യക്തമാക്കി.

Neonatal death; Police report to court for murder; The mother in treatment will be questioned

ശാഹിന പ്രസവിച്ച വിവരം മറച്ചുവെച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിൻ്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ശാഹിന ആശുപത്രിയില്‍ ചികിത്സയിലാണ്. ഭർത്താവ് ശാഫിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശാഹിനയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറോട് പൊലീസ് റിപോർട് തേടിയിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Death, Baby, Case, Top-Headlines, Hospital, Police, Murder, Court, Neonatal death; Police report to court for murder; The mother in treatment will be questioned.< !- START disable copy paste -->

Post a Comment

Previous Post Next Post