മാധ്യമ പ്രവര്‍ത്തകന് രാത്രി ഫോട്ടോ അയച്ചുകൊടുത്തു; രാവിലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: (www.kasargodvartha.com 01.12.2020) മാധ്യമ പ്രവര്‍ത്തകന് രാത്രി മൊബൈലില്‍ ഫോട്ടോ അയച്ചുകൊടുത്ത യുവാവിനെ രാവിലെ വീടിനടുത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ബദിയടുക്ക ചെര്‍ളടുക്കയിലെ കുഞ്ഞമ്പുനായര്‍-ജലജ ദമ്പതികളുടെ മകന്‍ ഷനോജി (38)നെയാണ് തൂങ്ങി മരിച്ച നിലയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.

രാവിലെ വീട്ടില്‍ നിന്നും കളിക്കാനെന്ന് പറഞ്ഞ് പോയതായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നുള്ള യുവാവ് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

യുവാവിന്റെ സുഹൃത്ത് കൂടിയായ കാരവല്‍ പത്രത്തിന്റെ റിപോര്‍ടര്‍ ഗംഗാധരന്‍ പള്ളതടുക്കയ്ക്കാണ് ഫോട്ടോ അയച്ചുകൊടുത്തത്.
ഭാര്യ: ചിത്ര. മക്കള്‍: ആദി, സൂര്യനാരായണന്‍. സഹോദരി: ശാലിനി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.


Keywords: Kasaragod, News, Kerala, Badiyadukka, Photo, Dead, Mobile Phone, House, Friend, Police, Man found dead hanged

Post a Comment

Previous Post Next Post