യുവതിക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ പുഴയില്‍ കാണാതായതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി

ബദിയടുക്ക: (www.kasargodvartha.com 22.11.2020) യുവതിക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ പുഴയില്‍ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഉപ്പള ഹിദായത് നാഗറിലെ മുഹമ്മദിന്റെ മകന്‍ ഇംതിയാസിനെ(41) യാണ് ശനിയാഴ്ച വൈകീട്ടോടെ ബദിയടുക്ക മണിയംപാറ പുഴയില്‍ കാണാതായത്.

കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന യുവതി പുഴയ്ക്ക് സമീപത്തെ ഒരു വീട്ടിലെത്തി അറിയിച്ചത്.

വീട്ടുകാരാണ് സംഭവം പോലീസിലും പിന്നീട് ഫയര്‍ഫോഴ്‌സിലും അറിയിച്ചത്.

പുഴയില്‍ വലിയ ആഴമില്ലെങ്കിലും പലയിടത്തായി വലിയ ആഴമുള്ള കുഴികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഉപ്പള ബപ്പായി തൊട്ടിയിലെ യുവതിയാണ് ഒപ്പം ഉണ്ടായിരുന്നത്.

കുളിക്കുന്നതിനിടെ താന്‍ ആഴമുള്ള സ്ഥലത്ത് അകപ്പെട്ടുവെന്നും ഇംതിയാസ് തന്നെ രക്ഷപ്പെടുത്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് രക്ഷപെട്ട യുവതി നാട്ടുകാരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്. 
യുവതിയില്‍ നിന്നും ബദിയടുക്ക പോലീസ് മൊഴിയെടുത്തു.

Young man who was bathing with women, went missing in the riverവിശദമായ അന്വേഷണം നടത്തിവരികയാണെന്നും ബദിയടുക്ക പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 
കപ്പലില്‍ ജോലിചെയ്തു വന്നിരുന്ന ഇംതിയാസ് കുറച്ചുകാലമായി ഉപ്പളയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

യുവാവിന് വേണ്ടി ഞായറാഴ്ചയും തിരച്ചില്‍ നടത്തി വരികയാണ്. ഉപ്പളയില്‍ നിന്നുള്ള നാട്ടുകാരും തിരച്ചിലിനായി ഒപ്പം ചേര്‍ന്നിട്ടുണ്ട്.Keywords: Badiyadukka, Kasaragod, Kerala, News, Kerala, Youth, Girl, Missing, River, Top-Headlines, Uppala, Police, Fire force, Women, Investigation, Kasargodvartha, Young man who was bathing with women, went missing in the river.

Post a Comment

Previous Post Next Post