ബൈകും ഓടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരം

ഉപ്പള: (www.kasargodvartha.com 26.11.2020) ബൈകും ഓടോ റിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരം.

വ്യാഴാഴ്ച സന്ധ്യയ്ക്ക് 6.45 മണിയോടെ ദേശീയ പാതയില്‍ ഹനഫി ബസാറിലാണ് അപകടം നടന്നത്.


24 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് തല്‍ക്ഷണം മരിച്ചത്. 22 വയസ് പ്രായം തോന്നിക്കുന്ന യുവാവിനാണ് പരിക്കേറ്റത്. അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാര്‍ കാസര്‍കോട് സ്വദേശികളാണെന്നാണ് വിവരം. അപകടസ്ഥലത്ത് നിന്നും ഒരു തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതില്‍ നിന്നുമാണ് കാസര്‍കോട് സ്വദേശികളാണെന്ന സൂചന ലഭിച്ചത്.

മരിച്ച യുവാവിന്റെ മൃതദേഹം മംഗല്‍പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അതീവ ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന യുവാവിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

   Keywords: Kasaragod, Kerala, News, Youth, Death, Top-Headlines, Bike-Accident, Uppala,Auto-rickshaw, Young man had a miserable end when his bike and auto rickshaw collided
 
< !- START disable copy paste -->

Post a Comment

Previous Post Next Post