city-gold-ad-for-blogger
Aster MIMS 10/10/2023

മുളിയാറിലെ കാട്ടാന ശല്യം; ഉന്നതതലയോഗം ചേർന്നു

മുളിയാറിലെ കാട്ടാന ശല്യം; ഉന്നതതലയോഗം ചേർന്നു 

മുളിയാർ: (www.kasargodvartha.com 21.11.2020) കാട്ടാന ശല്യം രൂക്ഷമായ മുളിയാറിൽ ആനകളെ തുരത്താൻ ഉന്നതതലയോഗം ചേർന്നു. ആനകളെ തുരത്തുമ്പോൾ ജനങ്ങൾ ജാഗത പാലിക്കണമെന്നും വനാതിർത്തിയോട് ചേർന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനകളെ കർണാടകവനത്തിലേക്ക് തിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. 

ഇതിനായി വനം വകുപ്പ് ആവിഷ്ക്കരിച്ച കർമപദ്ധതി യോഗം ചർച്ച ചെയ്തു. മുളിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു വിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉത്തര മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (മുഖ്യവനപാലകൻ) ഡി കെ വിനോദ് കുമാർ, ഡി വിഷണൽ ഫോറസ്റ്റ് ഓഫീസർ പി കെ അനൂപ് കുമാർ, റേയ്ഞ്ച് ഓഫീസർ എൻ അനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

മുളിയാറിലെ കാട്ടാന ശല്യം; ഉന്നതതലയോഗം ചേർന്നു

മുളിയാറിൽ ഏഴ് ആനകളുടെ കൂട്ടവും അഡൂരിൽ ആറ് ആനകളുടെ കൂട്ടവും ഒരു ഒറ്റയാനുമാണ് താവളം ഉറപ്പിച്ചിട്ടുള്ളത്. ഇത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 135 തൊഴിലാളികളെ ഉപയോഗിച്ച് 21 ദിവസത്തിനകം ആനകളെ കർണാടക വനത്തിലേക്ക് തുരത്തും. ഈ സമയത്ത് കാട്ടാനകൾ റോഡിലിറങ്ങുന്ന സാഹചര്യമുണ്ടാകാം. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. നാല് കാട്ടാനകളെ ഇതിനകം കർണാടക വനത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് ഡി എഫ്ഒ പറഞ്ഞു.


Keywords:  Muliyar, Kasaragod, Kerala, news, Attack, Animal, Wild Disturbance, Elephant, Wild disturbance in Muliyar; The summit was convened.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL