അംഗപരിമിതന്റെ മരണം ആസൂത്രിത കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 15.11.2020) അംഗപരിമിതന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.നവംബര്‍ ഏഴിന് കുഞ്ചത്തുര്‍ പദവില്‍ റോഡരികില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കര്‍ണ്ണാടക സ്വദേശിയും തലപ്പാടി ദേവീപുരയില്‍ താമസക്കാരനുമായ ഹനുമന്തപ്പ (36) യുടെ മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.  ഭാര്യ ഭാഗ്യ (32) ജെസിബി ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി അല്ലാബാഷ (23) എന്നിവരെയാണ് മഞ്ചേശ്വരം സി ഐ കെ പി ഷൈനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഏഴിനു രാത്രി തൊഴില്‍ സ്ഥലത്ത് നിന്ന് ഹനുമന്തപ്പ എത്തിയപ്പോള്‍ ഇരുവരെയും താമസ സ്ഥലത്ത് സംശയകരമായി കണ്ടതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും പിന്നീട് യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് തെളിഞ്ഞത്.

കൊലയ്ക്ക് ശേഷം മൃതദേഹവും ഹനുമന്തയുടെ സ്‌കൂട്ടറും കുഞ്ചത്തുര്‍ പദവില്‍ റോഡരികിലെ ചെങ്കല്ല് അട്ടിവെച്ച സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

അപകട മരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത് വന്നതോടെയാണ് പൊളിയുകയും ഭാര്യയും കാമുകനും പിടിയിലാവുകയും ചെയ്തത്.

സി ഐക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥരായ തോമസ്, മനു, സന്തോഷ്, ഉദ്ദേഷ്, പ്രവീണ്‍, ബാലകൃഷ്ണന്‍, നാരായണന്‍, സ്‌ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണന്‍, രാജേഷ്, ഓസ്റ്റിന്‍ തമ്പി, സജീഷ് എന്നിവരും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.Keywords: Manjeshwaram, News, Kerala, Kasaragod, wife, husband, Murder, arrest, Top-Headlines, Wife and Lover arrested in death case of a disabled person
 

Post a Comment

Previous Post Next Post