പകൽ വോട്ട് ചോദിച്ചു പോയ വീട്ടുമുറ്റത്ത്‌ രാത്രിയായപ്പോൾ പെരുമ്പാമ്പ്; വീട്ടുകാർ സഹായം തേടി വിളിച്ചപ്പോൾ പാഞ്ഞെത്തി സ്ഥാനാർത്ഥി


സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.11.2020) പകൽ വോട്ടു ചോദിച്ചു പോയ വീട്ടുമുറ്റത്ത് രാത്രിയായപ്പോൾ പെരുമ്പാമ്പ്. പാമ്പിനെ പിടിക്കാൻ വീട്ടുകാർ വിളിച്ചത് സ്ഥാനാർത്ഥിയെ. വെള്ളരിക്കുണ്ട് മാലോത്ത്‌ വ്യാഴാഴ്ച രാത്രിയാണ് വ്യതസ്തമായ പാമ്പ് പിടുത്തം നടന്നത്.

ബളാൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥി എൻ ജെ മാത്യു എന്ന നാട്ടുകാരുടെ അലക്സ് നെടിയ കാലയും കൂട്ടുകാരുമാണ് പാമ്പിനെ പിടിക്കാൻ രംഗത്തിറങ്ങിയത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ മാലോം ദർഘാസിലാണ് സംഭവം. ദർഘാസിലെ മണിയമ്പ്ര ആന്റണിയുടെ വീട്ടു മുറ്റത്താണ് ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.

When the family called for help, the candidate rushed for catching snake with help of officials

വീട്ടുമുത്ത് നിന്നും എന്തോ ശബ്ദംകേട്ട്‌ നോക്കിയപ്പോഴായിരുന്നു ആന്റണി പാമ്പിനെ കണ്ടത്. ഉടൻ തന്നെ പകൽ വോട്ടു തേടി വന്നപ്പോൾ, വീട്ടുകാരോട് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞ യു ഡി എഫ് സ്ഥാനാർത്ഥിയെ തന്നെ വീട്ടുകാർ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ സ്ഥാനാർഥി അലക്‌സും കൂടെ ഉണ്ടായിരുന്നവരും ആന്റണിയുടെ വീട്ടിലെത്തി. വെള്ളരിക്കുണ്ട് പോലീസിലും വനം വകുപ്പിലും വിവരം അറിയിച്ചു. ഈ സമയം മാലോം ടൗണിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മറ്റും പതിക്കുകയായിരുന്ന പ്രവർത്തകരും വിവരം അറിഞ്ഞു പാമ്പിനെ കണ്ട വീട്ടിൽ എത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷമാണ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ജീവനക്കാർ സ്ഥാനാർത്ഥിയടക്കമുള്ളവരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയത്.

Keywords: Kerala, News, Kasaragod, Vellarikundu, Election, Man, UDF, Snake, Forest, Police, House, UDF, When the family called for help, the candidate rushed for catching snake with help of officials.

Post a Comment

Previous Post Next Post