മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമയോചിതമായ ഇടപെടല്‍ ഉടമസ്ഥന് വാഹനം തിരിച്ചുകിട്ടി

കാസര്‍കോട് : (www.kasargodvartha.com 21.11.2020) മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ രാത്രികാല വാഹനപരിശോധനയില്‍ പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് കുറച്ചു ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കെ എല്‍ 59 യു 9959 നമ്പര്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വാഹനത്തിന്റെ ഉടമയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ വാഹനം പയ്യന്നൂരില്‍ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കളവുപോയി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതാണന്ന് മനസ്സിലായി. 

vehicle was returned to the owner with the timely intervention of the Department of Motor Vehicles Enforcement

തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മനോഹരനുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ച് വാഹനം ഉടമസ്ഥന്റെ സാന്നിധ്യത്തില്‍ പോലിസിന് കെമാറി. ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം വി ഐമാരായ കൃഷ്ണകുമാര്‍, നിസാര്‍, എ എം വിമാരായ ജയരാജ് തിലക് അരുണ്‍ രാജ്, സുധിഷ് എം എന്നിവര്‍ വാഹന പരിശോധയ്ക്ക് നേതൃത്വം നല്‍കി.

എല്ലാ വാഹന ഉടമകളും ആളും അവരവരുടെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും വാഹന സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമൂലം ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഉടമസ്ഥനുമായി ബന്ധപ്പെടാനും നിജസ്ഥിതി മനസിലാക്കാനും സധ്യമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ജേഴ്‌സണ്‍ ടി എം അറിയിച്ചു.

Keywords: Kasaragod, News, Kerala, Vehicles, Police, case,Payyanur, RTO, Mobile Phone, Vehicle was returned to the owner with the timely intervention of the Department of Motor Vehicles Enforcement

Post a Comment

Previous Post Next Post