city-gold-ad-for-blogger
Aster MIMS 10/10/2023

കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച ടിപ്പര്‍ലോറി ഡ്രൈവര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ ആദരം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 18.11.2020) കുന്നുംകൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച ടിപ്പര്‍ ലോറി ഡ്രൈവറെ മോടോര്‍ വാഹന വകുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.

കുന്നുംകൈ ചെമ്പന്‍കുന്ന് സ്വദേശിയും ടിപ്പര്‍ ലോറി ഡ്രൈവറുമായ സി രാജേഷിനെയാണ്വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഒ ഓഫീസിലെ മോടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ട്ര്‍ എം വിജയന്‍, അസി മോടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ദിനേശന്‍. ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പുഴയില്‍ മുങ്ങി താണ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ചതിന് രാജേഷിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിനച്ചിരിക്കാത്ത ആദരം ലഭിച്ചത്.

മുന്നറിയിപ്പില്ലാതെ കുന്നുംകൈ ടൗണില്‍ എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ രാജേഷിനെ ആദരിക്കുവാനാണ് വന്നത് എന്ന് മനസിലാക്കിയ ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ അതിനുള്ള സൗകര്യവുമൊരുക്കി.

ടൗണിലെ സജോയുടെ വ്യാപാര സ്ഥാപനത്തിന് സമീപം കോവിഡ് പ്രോട്ടോ കോള്‍ എല്ലാം പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ മോടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷിനെ പൊന്നാട അണിയിച്ചു ആദരിച്ചപ്പോള്‍ കണ്ടു നിന്ന എല്ലാവരും കയ്യടിച്ചു.

പുഴയില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിക്കുവാന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷ് കാണിച്ച മനോധൈര്യം മറ്റുള്ള മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും പ്രചോദനമാകട്ടെ എന്നും റോഡപകടങ്ങളില്‍ പെടുന്നവരെയും രക്ഷിക്കാന്‍ ഡ്രൈവര്‍മാര്‍ രംഗത്ത് വരണമെന്നും എം വിവിജയന്‍ പറഞ്ഞു.

റോഡ് സുരക്ഷ ജീവന്‍ രക്ഷ എന്ന ആശയവുമായി ഒട്ടേറെ ബോധവത്കരണ പരിപാടികള്‍ നടത്തി ശ്രദ്ധ നേടിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് എം വിജയന്‍.

രാജേഷിന് ഒപ്പം വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ കൂടെയുണ്ടായിരുന്ന രാഹുലിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആദരിച്ചു. കുന്നുംകൈ ടൗണിലെ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് ബൈജു മുക്കട. പൊതു പ്രവര്‍ത്തകന്‍ വിജേഷ് കോളിയാട് എന്നിവര്‍ പ്രസംഗിച്ചു.


കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച ടിപ്പര്‍ലോറി ഡ്രൈവര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ ആദരം

കുന്നുംകൈയിലെ സഹപാടിയുടെ വീട്ടില്‍ വിരുന്നെത്തിയതോമാപുരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ചിറ്റാരിക്കാലിലെ ഓട്ടോ ഡ്രൈവറുമായ സജിയുടെ മകന്‍അഖില്‍ സജിയാണ് തിങ്കളാഴ്ച കുന്നുംകൈ പുഴയില്‍ അപകടത്തില്‍പ്പെട്ടത്.

പുഴയില്‍ മറ്റുനാലു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ അഖില്‍ സജി അടിയൊഴുക്കില്‍പെടുകയായിരുന്നു. കൂട്ടുകാരന്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റുകുട്ടികള്‍ നിലവിളിച്ചു കരയുന്നത് കേട്ട് പുഴയുടെ മറുകരയിലെ വീട്ടില്‍ ഉണ്ടായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ രാജേഷ് ഓടിയെത്തി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. വിവരമറിഞ്ഞു രാഹുലും പുഴയില്‍ ഇറങ്ങി.


കൈകാലുകള്‍ തളര്‍ന്നു പുഴയില്‍ താഴ്ന്നു പോയ അഖിലിനെ രാജേഷും രാഹുലും ചേര്‍ന്ന് പുഴയില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു.കുന്നും കൈയിലെ ഡ്രൈവര്‍മാരായ സുരേഷ്. നസീര്‍ എന്നിവര്‍ ചേര്‍ന്നാണ്അഖിലിനെ പിക്കപ് ജീപില്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.


(സുധീഷ് പുങ്ങംചാല്‍)



Keywords: Kasaragod, Vellarikundu, Kerala, News, Tipper lorry, Driver, Saved, Student, Motor, Vehicle, Tipper lorry driver felicitated by Motor Vehicles Department 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL