city-gold-ad-for-blogger
Aster MIMS 10/10/2023

വിമത പ്രവര്‍ത്തനം നടത്തിവന്ന മൂന്ന് പ്രാദേശീക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കാസര്‍കോട്: (www.kasargodvartha.com 29.11.2020) വിമത പ്രവര്‍ത്തനം നടത്തി വന്ന മൂന്ന് പ്രാദേശീക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ രാധാമണിയെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.

വിമത പ്രവര്‍ത്തനം നടത്തിവന്ന മൂന്ന് പ്രാദേശീക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി


പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരെ വിമതയായി മത്സരിച്ച ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സാലി ജോസ് ഇളമ്പൂരിടത്തിനെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും ഡിസിസി പ്രസിഡന്റ്  അറിയിച്ചു.

പടന്ന ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ്  സ്ഥാനാര്‍ഥിക്ക് എതിരെ വിമതയായി മത്സരിക്കുന്ന ടി കെ സുബൈദയെയും പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


Keywords:  Kasaragod, news, Kerala, Congress, Political party, suspension, Competition, Top-Headlines, election,  Three local rebel leaders were expelled from Congress
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL