ഹിന്ദു മതത്തിലേക്ക് മടങ്ങൂ, സഹായിക്കാം; ആസിയയോട് വി എച്ച് പി

മംഗളൂറു: (www.kasargodvartha.com 27.11.2020) മൂന്നു വർഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച മലയാളി യുവതിയെ ഭീഷണികളിൽ നിന്ന് രക്ഷിക്കാം എന്ന വാഗ്ദാനവുമായി വിശ്വഹിന്ദു പരിഷത്ത്. കണ്ണൂർ സ്വദേശിയും ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യയിലെ ഇബ്രാഹിം ഖലീൽ കട്ടെക്കറിന്റെ ഭാര്യയുമായ ആസിയ ഇബ്രാഹിം ഖലീലിനാണ് ഹിന്ദുമതത്തിലേക്ക് മടങ്ങണം എന്ന ഉപാധിയോടെ പിന്തുണ.

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ശാന്തി ജൂബിലി - ഖലീൽ സൗഹൃദം ഇരുവരും തമ്മിലുള്ള വിവാഹത്തിൽ കലാശിക്കുകയായിരുന്നു. 2017 ജൂലൈ 12ന് ഇസ്ലാം ആശ്ലേഷിച്ച ശാന്തി ആസിയ എന്ന പേര് സ്വീകരിച്ചു. ബംഗളൂറുവിലും മൈസൂറുവിലുമായി വാടകവീട്ടിൽ താമസിക്കുകയാണ് ഇരുവരും ചെയ്തുപോന്നത്.

എന്നാൽ സുള്ള്യയിൽ കഴിയുന്നതിനിടെ മൂന്നു ദിവസം മുമ്പ് ഖലീലിനെ അയാളുടെ മൂത്ത സഹോദരൻ ശിഹാബ് തട്ടിക്കൊണ്ടുപോയി. ആസിയയുടെ അടുത്തു പോയാൽ തന്നേയും വന്നുകാണാൻ ശ്രമിച്ചാൽ അവരേയും കൊന്നുകളയുമെന്ന് ശിഹാബ് ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ മനുഷ്യാവകാശ കമ്മിറ്റി നേതാക്കളുടെ ശ്രദ്ധയിൽപെടുത്തി. കമ്മിറ്റി നേതാക്കളായ രാജേഷ് കൊയേലാ, ശബീർ ഉള്ളാൾ എന്നിവർക്കൊപ്പം വ്യാഴാഴ്ച വാർത്താസമ്മേളനം നടത്തിയ ആസിയ മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും പിന്തുണ തനിക്കും ഭർത്താവിനും ഉണ്ടാവണം എന്നഭ്യർത്ഥിച്ചു. ഖലീലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അവർ അറിയിച്ചു. ശിഹാബിന്റെ നിർബന്ധത്തിന് വഴങ്ങി പല തവണയായി 25 ലക്ഷം രൂപയും രണ്ടു ആഢംബര കാറുകളും രണ്ടു സ്കൂട്ടറുകളും ഖലീലിന്റെ കൂടുംബക്കാർക്ക് നൽകിയതായും വെളിപ്പെടുത്തി.

Return to Hinduism; We will help; VHP to Asiya
വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ ശരൺ പമ്പുവെൽ, സുരേഖ രാജ്, ലതീഷ് ഗുണ്ട്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസിയയുടെ സഹായ അഭ്യർത്ഥനയോട് പ്രതികരിച്ച് രംഗത്തുവന്നത്. ആസിയയെ വീട്ടിൽ ചെന്നു കണ്ട സംഘം ഖലീലിനെ കാണാതായതുസംബന്ധിച്ച് പരാതി നൽകാൻ സുള്ള്യ പൊലീസ് സ്റ്റേഷനിൽ ഒപ്പം ചെന്നു.

Keywords: Karnataka, News, Mangalore, Woman, Islam, Religion, Husband, Police, Missing, Complaint, Top-Headlines, Asiya, VHP, Return to Hinduism; We will help; VHP to Asiya.

Post a Comment

Previous Post Next Post