Join Whatsapp Group. Join now!
Aster MIMS 10/10/2023

മലയോരത്തെ കാട്ടാനകളെ തുരത്താന്‍ റാപിഡ് റസ്‌പോണ്‍സ് ടീം വനാതിര്‍ത്തിയില്‍ എത്തി

Rapid Response Team reached the forest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 25.11.2020) ജില്ലയുടെ മലയോര മേഖലയില്‍ രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരവുമായി വനംവകുപ്പിന്റെ റാപിഡ് റസ്‌പോണ്‍സ് ടീം വനാതിര്‍ത്തിയില്‍ എത്തി.

വയനാട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള 20 അംഗ റാപിഡ് റസ്‌പോണ്‍സ് ടീമാണ് കാട്ടാനകളെ തുരത്താനുള്ള ദൗത്യവുമായി എത്തിയത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ബോവിക്കാനം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ സംഘം അവലോകന യോഗം ചേര്‍ന്നു.  

മുളിയാര്‍, കാറഡുക്ക, ദേലമ്പാടി പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകള്‍ കൂട്ടമായെത്തി  നശിപ്പിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യം.

Rapid Response Team reached the forest


എന്നാല്‍ കുങ്കിയ നകള്‍ കാട്ടാന കൂട്ടത്തോടൊപ്പമില്ല സ്‌ഫോടന ശബ്ദമുണ്ടാക്കി കാട്ടാനകളെ തുരത്താനാണ് പരിപാടി. കാട്ടാന കുട്ടത്തെ വിരട്ടിയോടിക്കാന്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി, കാനത്തൂര്‍, നെയ്യങ്കയം, കാറഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ദേലമ്പാടിയിലെ അഡൂര്‍, പാണ്ടി ഭാഗത്താണ് കാട്ടാനക്കൂട്ടത്തെ വിരട്ടാന്‍ ആര്‍ ആര്‍ ടി  സംഘമെത്തിയത്.

കഴിഞ്ഞ ദിവസം ദേലംമ്പാടി അഡൂരില്‍ വനംവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സും കാട്ടാനക്കൂട്ടം ആക്രമിച്ചിരുന്നു.



Keywords: Kasaragod, Kerala, Kannur, Forest, Muliyar, Karadukka, Delampady, News, Rapid Response Team reached the forest

Post a Comment