Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുത്; ലോക പ്രമേഹ രോഗ ദിനത്തില്‍ റാലി നടത്തി

Rally on World Diabetes Day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 14.11.2020) ലോക പ്രമേഹ രോഗ ദിനത്തോട് അനുബന്ധിച്ച് റോട്ടറി ക്ലബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി പീഡീയാട്രീക്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ റാലി നടത്തി. 

വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ലോക പ്രമേഹരോഗ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

Rally on World Diabetes Day

റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. സി എച്ച് ജനാര്‍ദ്ദന നായ്ക്ക് അധ്യക്ഷത വഹിച്ചു. ഐ എം എ പ്രസിഡന്റ് ഡോ. ബി നാരായണ നായ്ക്ക് മുഖ്യപ്രഭാഷണം നടത്തി. പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ആരംഭിച്ച് റാലി പഴയ ബസ് സ്റ്റാന്‍ഡ് ഗവ. ജനറല്‍ ആശുപത്രി വരെയും തിരിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

Rally on World Diabetes Day

റോട്ടറി അസിസ്റ്റന്‍ഡ് ഗവര്‍ണര്‍ ടി പി യൂസുഫ്, കെ ദിനകര്‍ റൈ, ഡോ. രേഖ റൈ, എം രൂപശ്രീ, ഹിമജ, ഡോ. നഫീസ, ഡോ. എസ് ജ്യോതി, ഡോ. ഖാസിം, ഡോ. നൗഫല്‍, കെ. ചന്ദ്രശേഖര, ചന്ദ്രകാന്ത്, സതീഷ് സംബന്ധിച്ചു. ഐ എ പി പ്രസിഡന്റ് ഡോ. ജിതേന്ദ്ര റൈ സ്വാഗതവും അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.



Keywords: Kasaragod, News, Kerala, District Collector, District, Doctors, Rally, Rally on World Diabetes Day.

Post a Comment