Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂറു വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Puttur: Assurance of job at airport, duo con several people, complaint filed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മംഗളൂറു: (www.kasargodvartha.com 28.11.2020) വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതായി പരാതി. യതീഷ് മറീല്‍ കൂട്ടാളി നവ്യ എന്നിവര്‍ക്കെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു.

യതീഷ് മറീല്‍


മംഗളൂറു സ്വദേശി ശ്രുതിയാണ് പരാതിക്കാരി. മംഗളൂറു വിമാനത്താവളത്തില്‍ 10 ഒഴിവുകളുണ്ടെന്നും നിയമനം ഒരുമിച്ച് നടക്കുമെന്നും നവ്യ തന്നെ അറിയിച്ചതായി ശ്രുതിയുടെ പരാതിയില്‍ പറഞ്ഞു. തന്റെ സഹോദരന്‍ യതീഷ് വഴി ജോലി ശരിയാക്കാന്‍ കഴിയുമെന്ന് പറഞ്ഞ നവ്യ അയാളെ പരിചയപ്പെടുത്തുകയും ചെയ്തു. 8000 രൂപയാണ് യതീഷ് ആവശ്യപ്പെട്ടത്. അത് കൊടുത്തു. ജോലി പ്രതീക്ഷിച്ചിരിക്കെ യതീഷ് കൂടുതല്‍ തുക ആവശ്യപ്പെട്ടു. 

ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെ ചീത്ത വിളിച്ച് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. നവ്യയെ ബന്ധപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറുന്നു. നിരവധി ആളുകളില്‍ നിന്ന് ഇങ്ങിനെ പണം വാങ്ങിയതായി അന്വേഷണത്തില്‍ അറിവായെന്ന് പരാതിക്കാരി പറഞ്ഞു.



Keywords: Mangalore, News, Karnataka, Fraud, complaint, Police, case, Airport, Job, Mobile Phone, Investigation, Puttur: Assurance of job at the airport, duo con several people, complaint filed
 

Post a Comment