ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

കാസര്‍കോട്: (www.kasargodvartha.com 19.11.2020) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് പി ഡി പി സംസ്ഥാന സെക്രട്ടറി പി എം സുബൈര്‍ പടുപ്പ്, ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ശാഫി സുഹ്‌രി പടുപ്പ്, പുത്തിഗെ ഡിവിഷനില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപി കുതിരക്കല്‍ എന്നിവര്‍ ജില്ലാ ഭരണാധികാരി മുമ്പാകെ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചു.

അബ്ദുല്‍ നാസര്‍ മഅ്ദനിയെ 22 വര്‍ഷമായി തടവറയിലടക്കപ്പെട്ട് ക്രൂരമായി നീതി നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും നിരപരാധിയായ മഅ്ദനിയെ മോചിപ്പിക്കുന്നതിന് ജനമനസാക്ഷി ഉണരണമെന്നും, സമഗ്ര വികസനം ജനസേവനമാണ് ജീവിതദൗത്യം എന്ന വിഷയം ഉന്നയിച്ചുകൊണ്ട് ജനങ്ങളെ സമീപിക്കുകയാണെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു.

PDP candidates submitted nomination papers for Thrithala panchayat elections


ദേലംപാടി ഡിവിഷനില്‍ ആബിദ് മഞ്ഞംപാറയും, പിലിക്കോട് ഡിവിഷനില്‍ അമ്മൂ ഏലിയാസ് അമര്‍ എന്നിവര്‍ വ്യാഴഴ്ച പത്രിക സമര്‍പ്പിക്കും. വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും പി ഡി പിയുടെ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. 

ശാഫി ഹാജി അഡൂര്‍, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, കെ പി മുഹമ്മദ് ഉപ്പള, യൂനുസ് തളങ്കര, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഇബ് റാഹിം കോളിയടുക്കം, ആബിദ് മഞ്ഞംപാറ, ഹസൈനാര്‍ ബെണ്ടിച്ചാല്‍, ജഅ്ഫര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.Keywords: Kasaragod, News, Kerala, Panchayath, Election, PDP, Adoor, Chengala, Uppala, PDP candidates submitted nomination papers for Thrithala panchayat elections

Post a Comment

Previous Post Next Post