തെരുവുനായകളെ ഭയന്ന് യാത്രക്കാര്‍

പാലക്കുന്ന്: (www.kasargodvartha.com 16.11.2020) തെരുവുനായകളെ ഭയന്ന് യാത്രക്കാര്‍. വാഹനയാത്രപോലും ദുസ്സഹമാക്കി വിലസുന്ന തെരുവുനായകള്‍ പാലക്കുന്നിലെത്തുന്ന ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പാലക്കുന്ന് കവലയിലും റെയില്‍വേ സ്റ്റേഷന്‍ റോഡിലും തെരുവുനായ ശല്യം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കല്‍നടയാത്രകരും ദുരിതത്തിലാണ്.


നായകളുടെ കൂട്ടത്തോടെയുള്ള യാത്ര പലപ്പോഴും ചെറുതും വലുതുമായ വാഹന അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് നായ ഓടിച്ചതിനെ തുടര്‍ന്ന് അമ്മയും മകള്‍ളും വീണ് പരിക്ക് പറ്റിയിരുന്നു. പാലക്കുന്ന് ടൗണിലും പരിസരങ്ങളിലുമുള്ള തെരുവുനായശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നായശല്യം കാരണം പാലക്കുന്ന് ടൗണില്‍ ആളുകള്‍ വരാന്‍ ഭയക്കുന്നുയെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് പ്രസിഡണ്ട് ഗംഗാധരന്‍ പറഞ്ഞു. 

Passengers are afraid of street dogs

ഏതാനും ദിവസം മുമ്പ് വാഹനം തട്ടി ചത്തുപോയ നായ ടൗണില്‍ മൂന്ന് ദിവസം മറവു ചെയ്യാനാളില്ലാതെ അളിഞ്ഞു നാറി കിടന്നു. യാദൃശ്ചികമായി ഇത് ശ്രദ്ധയില്‍ പെട്ട മുന്‍ വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് കുഴി വെട്ടി ഒരു സഹായിയെയും കൂട്ടി അത് മറവ്‌ചെയ്യുകയായിരുന്നു.


Keywords: Street dog, street, Dog, Palakunnu, Kasaragod, Kerala, Threatening, Threatened, Railway station, Vehicle, Vehicles, Bekal, Passengers are afraid of street dogs.
< !- START disable copy paste -->

Post a Comment

Previous Post Next Post