പാര്‍ടി അറിയാതെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു; പ്രദേശിക നേതാവിനെ ബി ജെ പി പുറത്താക്കി

കാസര്‍കോട്: (www.kasargodvartha.com 29.11.2020) പാര്‍ടി അറിയാതെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച പ്രദേശീക നേതാവിനെ ബി ജെ പി പുറത്താക്കി. ബേഡകം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വാവടുക്കത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പാര്‍ടിയുടെ അറിവോ സമ്മതമോ കൂടാതെ പത്രിക പിന്‍വലിച്ച സ്ഥാനാര്‍ത്ഥിയും ബിജെപി ഉദുമ മണ്ഡലം കമ്മറ്റി അംഗവുമായ മധു ചേരിപ്പാടിയെയാണ് അന്വേഷണ വിധേയമായി പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തത്.പാര്‍ടിയുടെ സ്ഥാനാര്‍ത്ഥിയായ മധു നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഉദുമ നിയോജക മണ്ഡലം കോര്‍ കമ്മറ്റിയും ജില്ലാ കോര്‍ കമ്മറ്റിയും ഇത് സംബന്ധിച്ച റിപോര്‍ട് സംസ്ഥാന അധ്യക്ഷനു നല്‍കിയിരുന്നു. പത്രിക പിന്‍വലിച്ചത് യുഡിഎഫിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് മണ്ഡലം കോര്‍ കമ്മറ്റി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ നടപടി സ്വീകരിച്ചതെന്ന് ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍ അറിയിച്ചു.


Keywords: Kasaragod, news, Kerala, BJP, suspension, Top-Headlines, Trending, Local-Body-Election-2020, election, Investigation, Political party, Party unknowingly withdraws candidature; The local leader was ousted by the BJP
 

Post a Comment

Previous Post Next Post