Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസ് റിപ്പോര്‍ട്ട് വൈകുന്നു; എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 30 ലേക്ക് മാറ്റി; കോവിഡ് ഭീതി കാരണം എം എല്‍ എയെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോയി

MC Khamaruddin's MLA was taken to Kannur Jail #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 25.11.2020) ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട് ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന എം സി ഖമറുദ്ദീന്‍ എം എല്‍ എയ്ക്ക് ജാമ്യം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണനക്കെടുത്തപ്പോള്‍ പോലീസ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കോടതി അഞ്ച് ദിവസത്തെ സമയം അനുവദിച്ചു. ഈ മാസം 30 ന് റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 

അതിനിടെ കേസിലെ ഒന്നാം പ്രതി ടി കെ പൂക്കോയ തങ്ങള്‍ മകന്‍ ഹിശാം, ജ്വല്ലറി മാനേജര്‍ സൈനുല്‍ ആബിദ് എന്നിവരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

MC Khamaruddin's MLA was taken to Kannur Jail

ഇതിന്റെ ജാള്യത മറക്കാന്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എ യുടെ ജാമ്യം പോലും അന്വേഷണ സംഘം വൈകിപ്പിക്കുകയാണെന്ന് എം എല്‍ എയും ലീഗും ആരോപിക്കുന്നു.  

അതിനിടയില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച എം എല്‍ എയെ ബുധനാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കോവിഡ് ഭീതി മൂലമാണ് എം എല്‍ എ യെ മാറ്റിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.



Keywords: Kasaragod, Kerala, News, COVID19, MLA, M.C.Khamarudheen, Kannur, Jail, Gold, Case, Court, Police, MC Khamaruddin's MLA was taken to Kannur Jail

Post a Comment