ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നയാളെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പ്രതിയെ തിരയുന്നു

കാസര്‍കോട്: (www.kasargodvartha.com 15.11.2020) ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നയാളെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചെങ്കള സന്തോഷ് നഗറിലാണ് സംഭവം.

പ്രതിയെ പോലീസ് തിരയുന്നു. തിരുവനന്തപുരം സ്വദേശി വിജന്‍ മേസ്ത്രി ( 55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ തമിഴ് നാട്ടുകാരനെയാണ് പോലീസ് തിരയുന്നത്.

ഞായറാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് സംഭവം. ചെങ്കള സന്തോഷ് നഗറില്‍ വിജയന്‍ മേസ്ത്രി താമസിക്കുന്ന മുറിയില്‍ വെച്ചാണ് സംഭവം.

Man found Killed in Quarters


വിജയന്‍ മേസ്ത്രിയും സുഹൃത്തും തമ്മില്‍ മദ്യലഹരിയില്‍ വഴക്ക് കൂടുകയും പിന്നീട് സുഹൃത്ത് മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് കുതിച്ചെത്തുകയും മുറിയില്‍ വീണു കിടക്കുകയായിരുന്ന വിജയന്‍ മേസ്ത്രിയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

സംഭവം നടന്ന മുറി സീല്‍ ചെയ്തതായി വിദ്യാനഗര്‍ സി ഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തിങ്കളാഴ്ച ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയ ശേഷമേ മുറി തുറന്ന് പരിശോധന നടത്തുകയുള്ളു.

അതേ സമയം കൊലപാതകം നടത്തിയ ആളെ ഉടന്‍തന്നെ പിടികൂടുമെന്നും സി ഐ പറഞ്ഞു.Keywords: Kasaragod, Kerala, News, Man, Killed, Murder, Police, Chengala, Vidya Nagar, Man found Killed in Quarters
< !- START disable copy paste -->

Post a Comment

Previous Post Next Post