മുൻ ഭാര്യയെ അപകീർത്തിപ്പെടുത്തി കത്തയക്കുന്നു; യുവാവിന് ഒരു വർഷം തടവ് ശിക്ഷ

മംഗളൂരു: (www.kasargodvartha.com 25.11.2020) മുൻ ഭാര്യയെ അപകീർത്തിപ്പെടുത്തി കത്തയക്കുന്നതിന് യുവാവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. എലിഞ്ചെ സ്വദേശിയും റിട്ടയേർഡ് എഞ്ചിനീയറുമായ കൊച്ചു ഷെട്ടിക്കാണ് ഹൈകോടതി തടവ് ശിക്ഷ വിധിച്ചത്. തന്നെ അപകീർത്തിപ്പെടുത്തി തെറ്റായ വിവരങ്ങൾ അടങ്ങിയ കത്തുകൾ വ്യത്യസ്ത പേരുകളിൽ അയക്കുന്നത് കാണിച്ച് ഇയാളുടെ മുൻഭാര്യ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. കത്തുകളിൽ മുൻ ഭർത്താവിന്റെ കൈയക്ഷരം ഉണ്ടെന്ന് കണ്ടെത്തിയ യുവതി, നിയമനടപടിക്ക് മുന്നറിയിപ്പ് നൽകി അഭിഭാഷകന്റെ നോട്ടീസ് അയച്ചെങ്കിലും ഷെട്ടി അത്തരം കത്തുകൾ അയക്കുന്നത് തുടരുകയായിരുന്നു. ഇതേതുടർന്ന് യുവതി മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. കത്തുകളിലെ കൈയക്ഷരം തന്റേതല്ലെന്ന് ഷെട്ടി കോടതിയിൽ വാദിച്ചെങ്കിലും കത്തുകൾ ബെംഗളൂരുവിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ച് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കത്തുകളിലെ കൈയക്ഷരം കൊച്ചു ഷെട്ടിയുടേതാണെന്ന് തെളിഞ്ഞതോടെയാണ് കോടതി ഷെട്ടിയെ ജയിലിലേക്ക് അയച്ചത്.

ഈ വിധിക്കെതിരെ കൊച്ചി ഷെട്ടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഷെട്ടിയുടെ വാദങ്ങൾ ഹൈക്കോടതി തള്ളുകയായിരുന്നു.

Keywords: Mangalore, Karadukka, Wife, High-Court, Case, Husband, Forensic-enquiry, Man found defaming divorced wife through anonymous letters jailed

Post a Comment

Previous Post Next Post