വാഹനാപകടത്തില്‍ മരിച്ച യുവ സൈനികന് നാടിന്റെ അന്ത്യാഞ്ജലി

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.11.2020) അപകടത്തില്‍പ്പെട്ട് മരിച്ച യുവ സൈനികന്‍ മാലോം പറമ്പയിലെ വിപിന്‍ വര്‍ക്കിക്ക് നാടിന്റെ അന്ത്യാഞ്ജലി.ഇന്ത്യന്‍ ആര്‍മിയിലെ സൈനികനും പറമ്പയിലെ വരകയില്‍ വര്‍ഗീസിന്റെയും അന്‍സിയുടെയും മകനുമായ വിപിന്‍ വര്‍ക്കി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മലപ്പുറം കോട്ടക്കല്ലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.


കോട്ടയത്തേക്കുള്ള യാത്രാമധ്യേ വിപിന്‍ വര്‍ക്കി ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പറമ്പയില്‍ എത്തിച്ച വിപിന്‍ വര്‍ക്കിയുടെ മൃതദേഹം ഒരു നോക്കുകാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. പറമ്പയിലെ പൊതു ദര്‍ശനത്തിനു ശേഷമാണ് മൃതദേഹം വീട്ടില്‍ കൊണ്ടുവന്നത്.

വീട്ടില്‍ എത്തിച്ച യുവ സൈനികന്‍ വിപിന്‍ വര്‍ക്കിയുടെ മൃതദേഹത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ ആദരമായി 32 കേരള ബറ്റാലിയന്‍, എന്‍ സി സി പയ്യന്നൂര്‍, സുബൈദാര്‍ കെ എച്ച് ഗൗഡ, ഹല്‍വിദര്‍മാരായ ഉണ്ണികൃഷ്ണന്‍, സുദേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയ പതാക പുതപ്പിച്ചു. തുടര്‍ന്ന് പുഷ്പ ചക്രം അര്‍പ്പിച്ചു സലൂട്ട് നല്‍കി. പൂര്‍ണ്ണ സൈനിക ബഹുമതികള്‍ നല്‍കിയ ശേഷം മൃതേദഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ചിറ്റാരിക്കാല്‍ എസ് ഐ പ്രശാന്തും യുവ സൈനികന് സലൂട്ട് നല്‍കി.വികാര നിര്‍ഭരമായ ചടങ്ങുകള്‍ കണ്ട് നിന്ന ആളുകളെ കണ്ണിരണിയിച്ചു. സോള്‍ജ്യേഴ്‌സ് ഓഫ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റി അംഗം കൂടിയാണ് വിപിന്‍. അന്ത്യോപചാര ചടങ്ങില്‍ സോള്‍ജ്യേഴ്‌സ് ഓഫ് കെ എല്‍ 14 കാസര്‍കോട് ജില്ലാ സൈനിക കൂട്ടായ്മ, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സൈനികകൂട്ടായ്മ 

(കെ എസ് കെ), സോള്‍ജ്യേഴ്‌സ് ഈസ്റ്റ് വെനീസ് ആലപ്പുഴ സൈനിക കൂട്ടായ്മ പ്രവര്‍ത്തകരും സഹപ്രവര്‍കനെ കണ്ണീരോടെ യാത്രയാക്കുവാന്‍ പറമ്പയിലെ വീട്ടില്‍ എത്തി.

അന്ത്യ കര്‍മ്മങ്ങള്‍ക്കും അന്ത്യ ചുംബനങ്ങള്‍ക്ക് ശേഷവും യുവ സൈനികന്റെ മൃതദേഹം മാലോം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.സഹോദരി ദിവ്യയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അവധിക്കു നാട്ടിലെത്തിയതായിരുന്നു വിപിന്‍. ഒരാഴ്ച മുന്‍പാണ് ദിവ്യയുടെ വിവാഹം നടന്നത്. അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കെ കോട്ടയത്തെ ബന്ധു വീടിലേക്ക് പോയതായിരുന്നു വിപിന്‍ വര്‍ക്കി.Keywords: Vellarikundu, News, Kerala, Kasaragod, Death, Army, Accidental-Death, Dead body,  Last respects to young soldier Dead in Accident 
 

Post a Comment

Previous Post Next Post