മംഗളൂറുവില്‍ പടക്കക്കടകളില്‍ പരിശോധന

മംഗളൂറു: (www.kasargodvartha.com 16.11.2020) കോവിഡ് പശ്ചാത്തലത്തില്‍ പടക്കം വില്‍പനയില്‍ ഏര്‍പെടുത്തിയ നിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പരിശോധന നടത്തി. ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് റെയ്ഡിനിറങ്ങിയത്.വില്‍ക്കാവുന്ന ഇനങ്ങളും നിരോധിച്ചവയും അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഡി സി പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. മംഗളൂറു, കൊടേകാര്‍, ഉള്ളാള്‍ മേഖലകളില്‍ പരിശോധന നടന്നു.


Keywords: Mangalore, News, Karnataka, Fire, Police, Raid, Inspection of firecracker shops in Mangalore
 

Post a Comment

Previous Post Next Post