ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ടായി ഡോ. ബി നാരായണ നായ്ക്കിനെ തെരെഞ്ഞടുത്തു

കാസര്‍കോട്: (www.kasargodvartha.com 18.11.2020) ഗവ. ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സള്‍ട്ടന്റും ഐ എം എ പ്രസിഡണ്ടുമായ ഡോ. ബി നാരായണ നായ്ക്കിനെ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ എ പി) സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

48 വര്‍ഷം മുമ്പ് രൂപീകൃതമായ രണ്ടായിരത്തിലധികം അംഗങ്ങളുളള ശിശുരോഗ വിദഗ്ദ്ധരുടെ സംഘടന സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ ഏറെ സജീവമാണ്. 


1990 ല്‍ ശിശുരോഗ വിദഗ്ദ്ധനായി ഗവ. ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ നാരായണനായ്ക്ക് കഴിഞ്ഞ 13 വര്‍ഷമായി കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലും ജില്ലാ ഗവ.ആശുപത്രിയിലും ശിശുരോഗ വിദഗ്ദ്ധനായി സേവനമനുഷ്ഠിക്കുകയാണ്.

Indian Academy of Pediatrics elected B Narayana Naik as Vice President


ഡോ. ബി നാരായണ നായ്ക്ക് ബെസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ നൂറില്‍പരം വിവിധ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ഫാക്കല്‍റ്റിയും കൂടിയാണ് അദ്ദേഹം.


കാസര്‍കോട് റോട്ടറി ക്ലബ്ബംഗം കൂടിയായ ഡോക്ടര്‍ നാരായണനായ്ക്ക് കെ ജി എം ഒ എ, ഐ എം എ എന്നീ സംഘടനകളുടെ ഭാരവാഹിത്വവും വഹിക്കുന്നു.

എല്‍ക്കാന ബിലിഗുളി സ്വദേശിയാണ്. ഡോ. ജ്യോതി എസ് ആണ് ഭാര്യ. മക്കള്‍ ഡോ. ജ്യോസന, ഡോ. കാവ്യ.Keywords: Kasaragod, Kerala, News, Elected, Vice President, Indian Academy, Pediatrics, Indian Academy of Pediatrics elected B Narayana Naik as Vice President

Post a Comment

Previous Post Next Post