Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറന്റൈന്റെ ഇതിഹാസം

History of Quarantine #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അതിജീവനം- ഇന്ദ്രജിത്ത്
അധ്യായം 21

'ജനങ്ങളേ... നിങ്ങള്‍ പരസ്പരം അകലം പാലിക്കുക; പകര്‍ച്ച വ്യാധി പടര്‍ന്നുപിടിച്ചിരിക്കുകയാണ്.

Athijeevanam Malayalam Novel, Indrajithകുതിരപ്പുറത്തേറി മാര്‍ക്കറ്റിലേക്കുവന്ന ഒരാളാണ് വിളിച്ചുപറയുന്നത്. 'ആളുകള്‍ കൂട്ടം കൂടി നില്ക്കരുത്; പകര്‍ച്ച വ്യാധി പടര്‍ന്നുപിടിച്ചിരിക്കുന്നു'. ഒരു തെരുവില്‍ നിന്ന് മറ്റൊന്നിലേക്കുകടന്ന അയാള്‍ വീണ്ടും വിളിച്ചുപറഞ്ഞു.'രോഗം വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പടരുകയാണ്.'

ആള്‍ക്കൂട്ടത്തിനടുത്തെതിയപ്പോള്‍ എല്ലാവരും കേള്‍ക്കാനായി ഒച്ച കൂട്ടിപ്പറഞ്ഞു,

'ആളുകള്‍ മാര്‍ക്കറ്റുകള്‍ ഒഴിഞ്ഞുപോവേണ്ടതാണ്' മുട്ടയും പാലുമൊക്കെ വില്പന നടത്തുന്ന ഒരിടത്തെത്തിയപ്പോള്‍ പറഞ്ഞു,. 'ഭക്ഷണവില്പനക്കാര്‍ക്ക് ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാവുന്നതാണ്'. വിളംബരം മാറ്റൊലികൊണ്ടേയിരുന്നു.

'മാര്‍ക്കറ്റുകള്‍ കുറച്ചുകാലത്തേക്ക് ഒഴിയേണ്ടതാണ്'

ഓരോ വഴിയും സഞ്ചരിച്ചുകൊണ്ട് അറിയിപ്പ് നീങ്ങുന്നു.

' നാണയങ്ങള്‍ വിനാഗിരി ഉപയോഗിച്ച് കഴുകേണ്ടതാണ്'

എല്ലാ ഭാഗത്തുനിന്നും ആളുകള്‍ കുതിരപ്പുരത്തുള്ള വിളംബരക്കാരെ നോക്കുന്നുണ്ട്.

'രോഗം ബാധിച്ചവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക; അവരുമായി ശാരീരികമായ അകലം പാലിക്കുക'

പള്ളികളും ഭക്ഷണശാലകളുമൊക്കെ താണ്ടി വിളംബരസംഘം മുന്നോട്ടുതന്നെയാണ്.

' നിങ്ങളുടെ കൈകള്‍ വിനാഗിരി ഉപയോഗിച്ച് കഴുകുക .'

മറ്റൊരു കൂട്ടം ആള്‍ക്കാര്‍, വീടുകള്‍ നില്ക്കുന്ന ഭാഗങ്ങളിലൂടെ നടക്കുകയാണ്. അവരും ഉറക്കെ വിളിച്ചുപറയുന്നുണ്ട്,

'ജനങ്ങള്‍ പരിഭ്രാന്തരാവരുത്; വീട്ടുകളില്‍ തന്നെ തങ്ങുക'

'രോഗമുള്ളവരെ പ്രത്യേകം പ്രത്യേകം മുറികളില്‍ പാര്‍പ്പിക്കുക'

'പള്ളികളില്‍ ആളുകള്‍ കൂടരുത്, വീട്ടില്‍ വെച്ച് പ്രാര്‍ത്ഥിക്കുക'

'കുറച്ചുകാലത്തേക്ക് വീട്ടില്‍ വെച്ച് പ്രാര്‍ത്ഥിക്കേണ്ടതാണ് '

ഇത്തരത്തിലുള്ള അറിയിപ്പുകള്‍ക്കിടയില്‍ മറ്റൊന്നുകൂടി അവര്‍ വിളിച്ചുപറയുന്നുണ്ട്,

'ഇത് ഇബ്‌നുസീനയുടെ കല്പനയാണ്'

ഒരിക്കല്‍ ഇബ്‌നുസീന മറ്റൊരു പണ്ഡിതനായ അല്‍ ബിറൂനിയെ സന്ദര്‍ശിക്കാനായി ഖവാരിസ്മില്‍ ചെന്നു. ആരോടൊക്കെയോ വഴിചോദിച്ചു കൊണ്ട് അദ്ദേഹം അല്‍ബിറൂനിയുടെ ഉര്‍ഗഞ്ച് അക്കാദമിയിലെത്തിച്ചേര്‍ന്നു. ആഗതന്‍ ഇബ്‌നുസീനയാണെന്നറിഞ്ഞ അല്ബിരൂനിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

'ഇബ്‌നു സീനാ .... താങ്കളെ കാണാന്‍ ഞാന്‍ കൊതിക്കുകയായിരുന്നു; മര്‍ഹബാ ...',

ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം ആലിംഗനത്തിനായി അടുത്തു. അത് തടഞ്ഞുകൊണ്ട് ഇബ്‌നുസീന പറഞ്ഞു,

'ആദ്യമായി നാം കൈകള്‍ വിനാഗിരി ഉപയോഗിച്ച് കഴുകയും വസ്ത്രങ്ങള്‍ മാറുകയും ചെയ്യേണ്ടതാണ്.'

'പുതിയ ആചാരമാണോ ഇത്; ഏത് നാട്ടിലേതാണ്?'

'എവിടെയൊക്കെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുകയും ജനങ്ങള്‍ മരിച്ചുവീഴുകയും ചെയ്യുന്നുണ്ടോ,

അവിടെയൊക്കെ നാം ഈ രീതി പിന്തുടരേണ്ടതാണ്.'

'പകര്‍ച്ചവ്യാധിയ ശാസ്ത്രീയമായി എങ്ങനെ നേരിടാമെന്ന് പറഞ്ഞു തരൂ ഇബ്‌നുസീനാ... '

'ആദ്യമായി നാം ജനങ്ങളെ സമാധാനിപ്പിക്കുകയാണ് വേണ്ടത്'

'സൂക്ഷ്മമായ ചില ഘടകങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കറുത്ത മരണം. അതുകൊണ്ടാണ് ആളുകള്‍ കൂട്ടംകൂടരുതെന്ന് പറയുന്നത്.'

'കുറച്ചുകാലത്തേക്ക് നാം മാര്‍ക്കറ്റുകളും പള്ളികളും അടച്ചിടേണ്ടതാണ്; ജനങ്ങള്‍ക്ക് കുറച്ചുകാലത്തേക്ക് വീട്ടില്‍ വെച്ച് നമസ്‌കരിക്കാവുന്നതാണ്'

' പളളികള്‍ അടയ്ക്കുകയോ? പ്രാര്‍ഥന നിര്‍ത്തുകയോ?, ചിലര്‍ അതിഷ്ടപ്പെടില്ല.'

അല്‍ബിറൂനിയുടെ ഈ സംശയം ഇബ്‌നുസീന ദൂരീകരിച്ചുകൊടുത്തു.

'എന്തായി, കിട്ടിയോ?', ഫെര്‍ണാണ്ടസ് സാറാണ് ചോദിക്കുന്നത്.

'ഇല്ല; അതിനിടയില്‍ മറ്റൊരിടത്തേക്ക് എടുത്തുചാടി ?'

'എവിടേക്ക് ?'

'ഉസ്‌ബെക്കിസ്താനിലേക്ക്'

'എന്നെ സെന്റിമെന്റല്‍ ആക്കാനാണോ ഉദ്ദേശിക്കുന്നത്?'

'സാറെന്താ അങ്ങനെ പറഞ്ഞത് ?'

'അവിടെ താഷ്‌കെന്റ് മെഡിക്കല്‍ അക്കാദമിയില്‍ പഠിക്കുന്ന എന്റെ മോനെ ഞാന്‍ കണ്ടിട്ട് വര്‍ഷം ഒന്നര കഴിഞ്ഞു. ഇങ്ങോട്ട് വരാനിരിക്കുമ്പോഴാണ് കൊറോണ വ്യാപകമായതും വിമാനസര്‍വീസ് നിര്‍ത്തലാക്കിയതും'

'സാറിന്റെ മോന്‍ ഏതോ ആപ്പ ഊപ്പ രാജ്യത്ത് എം. ബി.ബി.എസ്സിന് പടിക്കുകയാണെന്ന് കേട്ടിരുന്നു. പിന്നെ, വിമാനസര്‍വീസ് നിര്‍ത്തിയത് ഏതായാലും നന്നായി. ചൈനയില്‍ പഠിക്കുന്നയാളാണല്ലോ കേരളത്തിലേക്ക് കൊറോണ കൊണ്ടുവന്നത്.'

'ആപ്പ ഊപ്പ രാജ്യമൊന്നുമല്ല, മെഡിക്കല്‍ സയന്‍സിന്റെ ഈറ്റില്ലമാണ്'

'ഈറ്റില്ലം ? ഹാ, അല്‍മാ ആട്ടാ ഡിക്ലറേഷന്‍ അവിടെ എവിടെയോ വെച്ചാണ് നടന്നതെന്ന് കേട്ടിട്ടുണ്ട്'

'തൊട്ടടുത്തുള്ള ഖസാക്‌സ്താനിലാണ് അല്‍മാ ആട്ടാ; എന്റെ മോന്‍ പഠിക്കുന്ന ഉസ്‌ബെക്കിസ്താന്‍ തന്നെ മെഡിക്കല്‍ സയന്‍സിന്റെ ഈറ്റില്ലമാണെന്നാണ് ഞാന്‍ പറയുന്നത്'

'സാറിന്റെ മോന്‍ അവിടെ പഠിക്കുന്നു എന്നതുതന്നെ ഈറ്റില്ലമാകാനുള്ള മതിയായ കാരണമാണല്ലോ'

'ഡോക്ടര്‍ പിന്നെയും എന്നെ പരിഹസിക്കുന്നു. അവിസെന്ന ജനിച്ചത് ഉസ്‌ബെക്കിസ്താനില്‍ ആണെന്നറിയാമോ ?'

'ഹാ, പണ്ട് അങ്ങനെയൊരാള്‍ അവിടെ ജനിച്ചതാണ് ഇന്നെന്റെ യൂട്യൂബ് സെര്‍ച്ച് വഴിതെറ്റാന്‍ കാരണം'

'വഴിതെറ്റിയെന്നോ ?''

'അതെ, കൊറോണയെ നേരിടാന്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന ഹേര്‍ഡ് ഇമ്യൂണിറ്റിക്കാരുടെ വാദത്തിനുള്ള സുനീഷ് സാറിന്റെ മറുപടി സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാമെന്നല്ലേ ഞാന്‍ സാറിനോട് പറഞ്ഞിരുന്നത്. രണ്ടുമൂന്ന് കീ വേഡ്‌സ് ഉപയോഗിച്ച് സേര്‍ച്ച് ചെയ്തപ്പോള്‍ മുമ്പില്‍ ചാടിയത് അവിസെന്നയെക്കുറിച്ച് ആയിരത്തിതൊള്ളായിരത്തിയന്‍പത്തിനാലില്‍ ഇറങ്ങിയ റഷ്യന്‍ സിനിമയാണ്.'

'ഓ ...അതാണ് ഉസ്‌ബെക്കിസ്താനിലേക്ക് എടുത്തുചാടിയെന്ന് പറഞ്ഞത്, അല്ലേ ?'

സിനിമയുടെ ബാക്കിയുള്ള കുറച്ചുഭാഗം രണ്ടുപേരും കൂടി കണ്ടു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആദ്യ ഘട്ടത്തിന്റെ പിതാവ് എന്നുവിളിക്കാവുന്ന അബൂ അലി അല്‍ ഹുസൈന്‍ ഇബ്‌നു അബ്ദുല്ലാ ഇബ്‌നുല്‍ ഹസന്‍ ഇബ്‌നു അലി ഇബ്‌നു സീന. ഉസ്‌ബെക്കിസ്താനില്‍ ജനിച്ച് ഇറാനിലെ ഹമദാനില്‍ മരിക്കുന്നതിനിടയില്‍ പല വഴികളിലൂടെ അദ്ദേഹം നടന്നു. നാന്നൂറ്റിയന്‍പതോളം കൃതികളുടെ കര്‍ത്താവ്. ഫിലോസഫി, വൈദ്യശാസ്ത്രം തുടങ്ങി പല വിഷയങ്ങളില്‍ അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതന്‍. ഫിലോസഫിയില്‍ കിതാബുശ്ശിഫയും വൈദ്യശാസ്ത്രത്തില്‍ അല്‍ ഖാനൂന്‍ ഫിത്തിബ്ബും രചിച്ച മഹാപണ്ഡിതന്‍. ഹ്യൂമറുകള്‍, പ്രകൃതി, അനാട്ടമി, ഫിസിയോളജി തുടങ്ങിയവയെക്കുറിച്ചുള്ള മുന്‍ഗാമികളുടെ പല നിഗമങ്ങളില്‍ നിന്നും മുന്നോട്ടുനടന്ന ഹക്കീം. പല പകര്‍ച്ചവ്യാധികള്‍ക്കും അദ്ദേഹം നിര്‍ദേശിച്ചത്, അല്‍ അര്‍ബബഈന്‍ എന്ന നാല്പതുദിവസത്തെ ക്വാറന്റൈന്‍ ആണ്.

കറുത്ത മരണം- Black death


Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, History of Quarantine


Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തിഅധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

Post a Comment