കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഒന്നാം നിലയില്‍ നിന്നും വീണ് പെണ്‍കുഞ്ഞ് മരിച്ചു

രാജപുരം: (www.kasargodvartha.com 16.11.2020)  കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്നും വീണ് പെണ്‍കുഞ്ഞ് മരിച്ചു. ബളാംതോട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ ഗള്‍ഫുകാരനായ അനില്‍കുമാര്‍ - അനിത ദമ്പതികളുടെ ഏക മകള്‍ അലൈന (ഒന്നര)യാണ് മരിച്ചത്.

Girl died after falling from the first floor of the house while playing.


ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മറ്റ് കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കവെ കാല്‍ വഴുതി കോണിപടിയില്‍ നിന്ന് കൈവരികള്‍ക്കിടയിലൂടെ താഴത്തെ ഹാളിലേക്ക് വീഴുകയായിരുന്നു. 

ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഞായറാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മകളുടെ അപകട വിവരം അറിഞ്ഞ് വിദേശത്തായിരുന്ന അനില്‍കുമാര്‍ നാട്ടില്‍ എത്തി.


Keywords: Kasaragod, News, Rajapuram, House, Top-Headlines, Baby, Mangalore, Hospital, Girl died after falling from the first floor of the house while playing.

< !- START disable copy paste -->

Post a Comment

Previous Post Next Post