ഭര്‍ത്യമതിയെ കിടപ്പറയില്‍ കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 16.11.2020) ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍ത്യമതിയെ കിടപ്പറയില്‍ കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചകേസില്‍ പ്രതി അറസ്റ്റില്‍. ചെമ്മനാട് വടക്കുമ്പാട്ടെ പി മനാഫ് (42) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ രണ്ട് മക്കളുടെ മാതാവായ 34 കാരിയേയാണ്ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വിവാഹിതനും ആറ് മക്കളുടെ പിതാവുമായ മനാഫ് പീഡിപ്പിച്ചത്. 

Safwan Accused

തന്റെ ഫോണില്‍ നഗ്‌നചിത്രം ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സംഭവം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. യുവതി പീഡനവിവരം വീട്ടുകാരെ അറിയിക്കുകയും മേല്‍പറമ്പ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. മേല്‍പറമ്പ കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെതിരെ പീഡനത്തിന് കേസെടുത്തിരുന്നു.

യുവാവിനെ അറസ്റ്റ് ചെയ്യാന്‍ നിരവധി തവണപോലീസ് ശ്രമിച്ചിരുന്നുവെങ്കിലും മുങ്ങുകയായിരുന്നു. ഇതിനിടെ യുവാവ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെയും മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്യും.Keywords:  Kasaragod, News, Kerala, Molestation, case, arrest, wife, husband, accused, Chemnad, Defendant in torture case arrested
 

Post a Comment

Previous Post Next Post