നേരം പുലരുംമുമ്പ് പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രം ഇരുളും മുമ്പ് പുനര്‍നിര്‍മിച്ച് ഉദുമയിലെ സി പി എം പ്രവര്‍ത്തകര്‍; നേതൃത്വം നല്‍കിയത് മുതിര്‍ന്ന നിര

ഉദുമ: (www.kasargodvartha.com 19.11.2020)  ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെ എസ് ടി പി അധികൃതര്‍ പൊളിച്ചുമാറ്റിയ ഉദുമ ടൗണിലെ ഭാസ്‌കര കുമ്പള രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ഡി വൈ എഫ് ഐ പുതിയത് നിര്‍മിച്ചു. റോഡ് വികസനത്തിന് തടസമാകുന്നുയെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ്  കേന്ദ്രം പൊളിച്ചുമാറ്റണമെന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പുലര്‍ച്ച വന്‍ പൊലീസ് സന്നാഹത്തോടെ കെ എസ് ടി പി അധികൃതര്‍ പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് സി പി എം നേതാക്കളുടെ നേത്യത്വത്തില്‍ രാവിലെ തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും വൈകിട്ടോടെ പൂര്‍ത്തീകരിക്കുകയും ചെയ്തു. 

Kerala, Kasaragod, News, Uduma, DYFI, CPIM, Muslim-league, High-Court, Busstand, Road, Protest, Congress-office, CPM workers Rebuilt bus stand in Udumaബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റുന്നതിെനതിരെ ഡി വൈ എഫ് ഐ  ഉദുമ ബ്ലോക്ക് കമ്മിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ബുധനാഴ്ച തീരുമാനം വരുന്നതിന് മുമ്പാണ് ഈ ഷെഡ് പൊളിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കാത്തിരിപ്പ് കേന്ദ്രം കെ എസ് ടി പി റോഡ് വികസനത്തിന് തടസമാണെന്നും അത് പൊളിക്കാതെ നാടിന്റെ വികസനം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യു ഡി എഫ് കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും. റോഡ് വികസനത്തിന് ബസ് കാത്തിരിപ്പ് ഷെഡ് തടസമാണെങ്കില്‍ അത് പൊളിക്കുന്നതിന് സി പി എം എതിരല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായും നേതാക്കള്‍ പറയുന്നു. 


ടൗണ്‍ വികസനത്തിന് ഈ ഷെഡ് പൊളിക്കേണ്ടതാണെന്ന് കാണിച്ച് കെ എസ് ടി പി അധികൃതര്‍ ഇതുവരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമീപിച്ചിട്ടില്ല. കെ എസ് ടി പി റോഡ് വികസനത്തിന്റെ അപാകത ചൂണ്ടിക്കാട്ടി സി പി എം നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കെ എസ് ടി പി റോഡിന് നേരെത്ത അക്വയര്‍ ചെയ്ത സ്ഥലം പെടുന്ന  ഉദയമംഗലം റോഡിന് സമീപത്തെ കോണ്‍ഗ്രസ് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ഉദുമ ടൗണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവുമുണ്ട്. 


എന്നാല്‍ യു ഡി എഫ് ഭരണകാലത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കെ എസ് ടി പി ഉദ്യോഗസ്ഥരുമായി ഇടപെട്ട് അത് പൊളിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഭാസ്‌കര കുമ്പള രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് തന്നെ സി പി എം പ്രവര്‍ത്തകര്‍ കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി മധു മുതിയക്കാല്‍, ഡി വൈ എഫ് ഐ നേതാക്കളായ എ വി ശിവപ്രസാദ്, സി മണികണ്ഠന്‍, ബി വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മാണം നടന്നത്.Keywords: Kerala, Kasaragod, News, Uduma, DYFI, CPIM, Muslim-league, High-Court, Busstand, Road, Protest, Congress-office, CPM workers Rebuilt bus stand in Uduma.

Post a Comment

Previous Post Next Post