കോവിഡ് വ്യാപനം; പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരില്ല

ന്യൂഡെല്‍ഹി: (www.kasargodvartha.com 23.11.2020) ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടക്കും. ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാകും. നേരത്തെ കോവിഡ് വ്യാപനത്തിനിടയില്‍ മഴക്കാല സമ്മേളനം നടത്തിയിരുന്നു.

തുടര്‍ന്ന് നിരവധി എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനം ഒഴിവാക്കുന്നത്. പാര്‍ലമെന്റ് സമ്മേളന ചരിത്രത്തില്‍ ആദ്യമായല്ല ശീതകാല സമ്മേളനം മാറ്റിവെക്കുന്നത്. 

New Delhi, news, National, Top-Headlines, COVID-19, Parliament, Skip, Winter session, Covid 19; Parliament will not join the winter session

Keywords: New Delhi, news, National, Top-Headlines, COVID-19, Parliament, Skip, Winter session, Covid 19; Parliament will not join the winter session

Post a Comment

Previous Post Next Post