city-gold-ad-for-blogger
Aster MIMS 10/10/2023

പൊള്ളലേറ്റ തൊഴിലാളി മരിച്ചു; ഫാക്ടറി ഉടമകള്‍ക്കെതിരെ നരഹത്യാ കേസ്

മംഗളൂറു: (www.kasargodvartha.com 16.11.2020) രേഖ കെമിക്കല്‍സ് ഫാക്ടറി ഗോഡൗണിലുണ്ടായ അഗ്‌നിബാധയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി വിജയ് സിങാണ്(30) ബംഗളൂറു വിക്ടോറിയ ആശുപത്രിയില്‍ മരിച്ചത്.

പൊള്ളലേറ്റ തൊഴിലാളി മരിച്ചു; ഫാക്ടറി ഉടമകള്‍ക്കെതിരെ നരഹത്യാ കേസ്


കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30ന് പടര്‍ന്ന തീയില്‍ ഈ യുവാവിന്റെ ശരീരത്തിലെ മുപ്പത് ശതമാനം വെന്തുപോയിരുന്നു. ശ്വാസകോശം, വൃക്കകള്‍ തുടങ്ങി ആന്തരാവയവങ്ങള്‍ തകരാറിലായതിനാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.

അഞ്ച് വര്‍ഷം മുമ്പാണ് വിജയ് ഫാക്ടറിയില്‍ ജോലിക്കെത്തിയത്. ഗോഡൗണിനോട് ചേര്‍ന്നായിരുന്നു താമസം. ഭാര്യയും രണ്ട് മക്കളും ഒഡീഷയിലാണ്. ബാരലില്‍ നിന്ന് രാസലായനി മറ്റൊന്നിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു അപകടം.

സ്‌ഫോടകാത്മക ഫാക്ടറി ഗോഡൗണ്‍ അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിച്ച് അപകടം വരുത്തിയതിന് നേരത്തെ അറസ്റ്റിലായ ഉടമകള്‍ക്കെതിരെ തൊഴിലാളിയുടെ മരണത്തെത്തുടര്‍ന്ന് ബോധപൂര്‍വ്വമല്ലാത്ത നരഹത്യഹത്യക്ക് കൂടി പൊലീസ് കേസെടുത്തു. സജ്ജന്‍ രാജ്(66), ഭാര്യ കമല(60), മകന്‍ അനില്‍ കുമാര്‍(30) എന്നിവര്‍ക്കെതിരെയാണ് കേസ്.


Keywords:  Mangalore, News, Karnataka, fire, Treatment, hospital, Death, Doctor, Wife, Child, a Burned worker dies; Homicide case against factory owners
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL