മുസ്ലിം ലീഗില്‍ നിന്നും പ്രവര്‍ത്തകരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 30.11.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിക്കുകയും റിബലുകളെ സഹായിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു.

ഐ പി സൈനുദ്ദീന്‍, എം പി മഹ് മൂദ് (മംഗല്‍പാടി പഞ്ചായത്ത്), കൗലത് ബീവി കൊപ്പളം (കുമ്പള പഞ്ചായത്ത്), ബാവ ഹാജി കുന്നില്‍ (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്), എം ഹുസൈന്‍ തളങ്കര, നൗശാദ് കരിപ്പൊടി ഫോര്‍ട് റോഡ് (കാസര്‍കോട് മുനിസിപാലിറ്റി), ബി കെ ഹംസ ആലൂര്‍ (മുളിയാര്‍ പഞ്ചായത്ത്), എം ഇബ്രാഹിം, ടി മുത്തലിബ് കൂളിയങ്കാല്‍, ആസിയ ഉബൈദ്, കെ കെ ഇസ്മഈല്‍ ആറങ്ങാടി (കാഞ്ഞങ്ങാട് മുനിസിപാലിറ്റി) എന്നിവരെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

Activists from the Muslim League were suspended en masseKeywords: Kasaragod, Kerala, News, Muslim-league, Suspension, Leader, Political party, Politics, Activists from the Muslim League were suspended en masse

Post a Comment

Previous Post Next Post