കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി; ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: (www.kasargodvartha.com 16.11.2020) കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ചെമ്മനാട് കൊമ്പനുക്കത്തെ റസാഖിന്റെ മകന്‍ മിസ്അബിനെ (15) യാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്.തിങ്കളാഴ്ച രാവിലെ കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിച്ചു കൊണ്ടിരിക്കെ മിസ്അബ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.കഴിഞ്ഞ മാസം ചേരൂര്‍ പുഴയിലും അപകടം സദഭവിച്ചിരുന്നു.Keywords: Kasaragod, Kerala, News, Chemnad, River, Student, Friend, Missing, Top-Headlines, 10th class student who went for a swim in the river with his friends has gone missing
< !- START disable copy paste -->

Post a Comment

Previous Post Next Post