city-gold-ad-for-blogger
Aster MIMS 10/10/2023

വിഷാദരോഗം ബാധിച്ച് ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ഉഡുപ്പി: (www.kasargodvartha.com 27.10.2020) വിഷാദരോഗം ബാധിച്ച് ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിലായി. ഹിരിയാഡ്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുക്കെഹള്ളി ഗ്രാമത്തിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ രക്ഷിത നായ്ക് കഴിഞ്ഞ ശനിയാഴ്ച രാത്രി ഗാന്ധി ആശുപത്രിയില്‍ മരിച്ചിരുന്നു.

വിഷാദരോഗം ബാധിച്ച് ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍


കൊല്ലൂരിനടുത്തുള്ള ജഡ്കലിലെ പ്രശാന്ത് കുണ്ടാര്‍ രക്ഷിതയെ ഓട്ടോ റിക്ഷയില്‍ കൊണ്ടുവന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് യുവാവിനെ കാണാതായി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. 

മകള്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് മരിച്ചതെന്ന് രക്ഷിതയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെ പോലീസ് തിങ്കളാഴ്ച പ്രശാന്ത് കുണ്ടാറിനെ കണ്ടെത്തി. 

ഞായറാഴ്ച രാത്രി രക്ഷിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആത്മഹത്യ ചെയ്തതാണോ കൊലപാതകമാണോ എന്നറിയാന്‍ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പോലീസ്.

രക്ഷിതയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും കഴുത്തില്‍ രക്തം കട്ടപിടിച്ചതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.


Keywords: News, Karnataka, Mangalore, Udupi, Dead body, Report, arrest, Parents, complaint,, a Young woman dies of depression; Boyfriend arrested
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL