ഞാന്‍ 'കോടിശ്വരന്‍' ആണെന്ന് പറഞ്ഞിട്ടും ആളുകള്‍ കളിയാക്കി ചിരിക്കുന്നുവെന്ന് യുവാവ്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.10.2020) ഒരാള്‍ കോടീശ്വരന്‍ ആകുന്നത് പൂര്‍വ്വീക സ്വത്ത് അടക്കമുള്ള സമ്പാദ്യങ്ങള്‍ കൊണ്ടാണ്, അല്ലെങ്കില്‍ ഭാഗ്യ ദേവത കനിഞ്ഞു കോടികളുടെ ലോട്ടറി അടിക്കണം. 


എന്നാല്‍ ഇതിലൊന്നും പെടാതെ കോടീശ്വരന്‍ എന്നപേരില്‍ അറിയപ്പെടുമ്പോഴും കുടുംബം പോറ്റാന്‍ പാടുപെടുന്ന ഒരു കോടീശ്വരന്‍ ഉണ്ട് കാസര്‍കോട് വെള്ളരിക്കുണ്ടില്‍.


തമിഴ്‌നാട് കൃഷ്ണ ഗിരി സ്വദേശിയായ പടവെട്ടന്റെ മകനാണ് 26 വയസുള്ള കോടീശ്വരന്‍ എന്ന് പേരുള്ള യുവാവ്. 

young man said that people laugh at me even though I say I am a 'millionaire'


കഴിഞ്ഞ പത്തു വര്‍ഷമായി പലയിടത്തും ജെ സി ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കോടീശ്വരന്‍ ഇപ്പോള്‍ രണ്ടു വര്‍ഷമായി വെള്ളരിക്കുണ്ടിലെ ജുല്‍കു കമ്പനിയില്‍ തൊഴിലാളിയാണ്.


എന്താണ് പേര് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കോടീശ്വരന്‍ എന്ന് പറയുമ്പോള്‍ ആരും വിശ്വസിക്കുന്നില്ലെന്നു കോടീശ്വരന്‍ പറയുന്നു.കയലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷവുമായി ഞാന്‍ കോടീശ്വരന്‍ എന്ന് പറയുന്ന ഈ യുവാവിനെ ആളുകള്‍ കളിയാക്കി ചിരിക്കുമ്പോള്‍ കയ്യില്‍ കരുതിയ തിരിച്ചറിയല്‍ കാര്‍ഡ് എടുത്ത് കാണിക്കേണ്ട സ്ഥിതിയിലാണ് കോടീശ്വരന്‍ ഇപ്പോള്‍. 


തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ പടവെട്ടന്റെയും റാണിയുടേയും രണ്ടു മകളില്‍ മൂത്ത മകനാണ് കോടീശ്വരന്‍.

ദിവസേനയുള്ള ജോലി കഴിഞ്ഞ് അടുത്തുള്ള ചായ കടയിലേക്ക് ചായ കുടിക്കാന്‍ കോടീശ്വരന്‍ എത്തുമ്പോള്‍ കോടീശ്വരന് ഒരു ചായ എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ അന്തം വിടും. ഇവനാണോ കോടീശ്വരന്‍ എന്ന് ആത്മഗതം പറയുന്നു.Keywords: Kasaragod, Vellarikundu, Kerala, News, Worker, Man, young man said that people laugh at me even though I say I am a 'millionaire'

Post a Comment

Previous Post Next Post