കാമുകൻ വിവാഹിതനാണെന്നറിഞ്ഞ 21 കാരി വിഷാദരോഗം ബാധിച്ച് ആശുപത്രിയിൽ മരിച്ചു; ദുരൂഹതയെന്ന് വീട്ടുകാർ

മംഗളൂരു: (www.kasargodvartha.com 25.10.2020) കാമുകൻ വിവാഹിതനാണെന്നറിഞ്ഞ 21 കാരി വിഷാദരോഗം ബാധിച്ച് ആശുപത്രിയിൽ മരിച്ചു. കോലാല്‍ഗിരി സ്വദേശിനിയായ യുവതിയാണ് ശനിയാഴ്ച രാത്രിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം കുടുംബാംഗങ്ങള്‍ യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നു.


ഇന്റീരിയര്‍ ഡിസൈനറായ 24 വയസ്സുകാരനുമായി ആറേഴ് മാസങ്ങളായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാന്നെന്ന കാര്യം മറച്ചു വെച്ചാണ് യുവതിയെ പ്രണയിച്ചത്. കാമുകൻ വിവാഹിതനാണെന്ന കാര്യമറിഞ്ഞതോടെ യുവതി വിഷാദാവസ്ഥയിലായി. ഇതോടെ യുവതിയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ യുവതി ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.

എന്നാൽ യുവതി മരിച്ചതോടെ കാമുകന്‍ അപ്രത്യക്ഷനായതായും അയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കൾ പറയുന്നു. യുവതി കാമുകന്റെ ഭാര്യയുമായി വഴക്കിട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്തു. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് സ്റ്റേഷൻ എസ് ഐ ശക്തിവേലു അറിയിച്ചു.

Keywords: Mangalore, News, Karnataka, Woman, Death, Hospital, Love, Treatment, Man, Family, Police, Case, Investigation, Woman in live-in relationship dies mysteriously, Man disappears.
< !- START disable copy paste -->

Post a Comment

Previous Post Next Post