city-gold-ad-for-blogger
Aster MIMS 10/10/2023

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നു; ജനങ്ങള്‍ വലയുന്നു

കാസര്‍കോട്: (www.kasargodvartha.com 14.10.2020) വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നു. ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്.

തളങ്കര, പള്ളിക്കാല്‍ ഭാഗങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി ഉയര്‍ന്നത്. വിതരണം ചെയ്യുന്ന വെള്ളത്തില്‍ പലപ്പോഴും നിറം മാറ്റം ഉണ്ടാവുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

ഇടയ്ക്കിടെ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും നിറ വ്യത്യാസം കാരണം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് അധികൃതരെ അറിയിച്ചാല്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. 

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നു; ജനങ്ങള്‍ വലയുന്നു


ഇവിടത്തെ പല കുടുംബങ്ങളും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്.

കുടിവെള്ളം മുടങ്ങിയതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിത്തിലാണ്.



Keywords: Kasaragod, Kerala, News, Water authority, Drinking water, Pallikkal, Thalangara, Water Authority's drinking water supply cut off

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL