ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടു

കണ്ണൂര്‍: (www.kasargodvartha.com 18.10.2020) ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ ചിറ്റാരിപറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്.

Two youth dead in a bike accident

ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നതെങ്കിലും ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം തോട്ടിലും, മറ്റൊരാളുടെ മൃതദേഹം സമീപത്തെ പറമ്പിലുമായാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Kannur, news, Kerala, Bike-Accident, Death, Bike, Top-Headlines, Two youth dead in a bike accident

Post a Comment

Previous Post Next Post