പിലിക്കുള പാര്‍ക്കിലെ കടുവ മരിച്ചു
മംഗളൂറു: (www.kasargodvartha.com 26.10.2020) പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ റോയല്‍ ബംഗള്‍ കടുവ വിക്രം (21) വാര്‍ദ്ധക്യ സഹജ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മരിച്ചു. നാലാം വയസ്സില്‍ ഷിവമോഗ്ഗ തവരെക്കൊപ്പ സിംഹം-കടുവ സങ്കേതത്തില്‍ നിന്ന് 2003ലാണ് ഇതിനെ പിലിക്കുളയില്‍ കൊണ്ടുവന്നതെന്ന് പാര്‍ക്ക് ഡയറക്ടര്‍ എച്ച് ജയപ്രകാശ് ഭണ്ഡാരി പറഞ്ഞു.
രണ്ട് മാസമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കാഴ്ചയും നഷ്ടമായി. ആഴ്ച മുമ്പ് ആഹാരം കഴിക്കുന്നത് നിറുത്തിയെന്ന് ഭണ്ഡാരി അറിയിച്ചു.
മക്കള്‍: കടമ്പ, കൃഷ്ണ, വിനയ, ഒലിവര്‍, അക്ഷയ്, മഞ്ചു, അമര്‍, അക്ബര്‍, ആന്റണി, നിഷ. ഇവ രാജസ്ഥാന്, ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, മൈസൂറു എന്നിവിടങ്ങളിലെ മൃഗശാലകളില്‍ കഴിയുന്നു. കടുവകളുടെ ശരാശരി ആയുസ്സ് 16-18 വര്‍ഷമാണെന്ന് ഡയറക്ടര്‍ പറഞ്ഞു.
Keywords: