city-gold-ad-for-blogger
Aster MIMS 10/10/2023

നീലേശ്വരം പള്ളിക്കരയിൽ പൊട്ടിയത് ഉഗ്ര ശക്തിയുള്ള സ്റ്റീൽ ബോംബെന്ന് സ്ഥിരീകരിച്ചു; കോൺഗ്രസിൻ്റെ ആരോപണം തള്ളി സി പി എം; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

നീലേശ്വരം: (www.kasargodvartha.com 26.10.2020) പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ ആൾത്താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ പൊട്ടി ത്തെറിച്ചത് ഉഗ്ര ശക്തിയുള്ള സ്റ്റീൽ ബോംബ് ആണെന്ന് ഫോറൻസിക്ക് പരിശോധനയിൽ സ്ഥിരീകരിച്ചു. കാസർകോട്ടു നിന്നെത്തിയ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വഡും കണ്ണൂരിൽ നിന്നെത്തിയ സയന്റിഫിക് യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ദീപേഷും സംഘവും സ്‌ഫോടനം നടന്ന വീടും പരിസരവും പരിശോധിച്ചു.
നീലേശ്വരം പള്ളിക്കരയിൽ പൊട്ടിയത് ഉഗ്ര ശക്തിയുള്ള സ്റ്റീൽ ബോംബെന്ന് സ്ഥിരീകരിച്ചു; കോൺഗ്രസിൻ്റെ ആരോപണം തള്ളി സി പി എം; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം



ഫോറൻസിക്‌ വിഭാഗം സയന്റിഫിക്‌ വിദഗ്ധനാണ് സ്ഫോടനമുണ്ടായത്‌‌ സ്റ്റീൽ ബോംബ്‌ പൊട്ടിത്തെറിച്ചാണെന്ന് സ്ഥിരീകരിച്ചത്‌. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്നും ലഭിച്ച ബോംബിന്റെ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂർ സയന്റിഫിക് ലാബിലേക്ക് കൊണ്ടുപോയി. 

25 വർഷത്തോളമായി ആൾത്താമസമില്ലാത്ത വീട് കരാറുകാരെ ഉപയോഗിച്ച് പൊളിച്ചുനീക്കാൻ ഏൽപ്പിച്ചതായിരുന്നു. വീടിൻ്റെ ഉടമസ്ഥയായ സ്ത്രീ വർഷങ്ങളായി മംഗളൂരുവിലാണ് താമസം. വീട് പൊളിക്കുന്നതിനിടയിൽ ചുമരിന്റെ മുകളിൽനിന്ന് കിട്ടിയ വസ്തു തൊഴിലാളികൾക്ക് കിട്ടുകയും അവർ അത് വലിച്ചെറിയുകയും ചെയ്തപ്പോഴാണ് ഉഗ്രസ്‌ഫോടനം നടന്നത്. നീലേശ്വരം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. എസ്ഐ  കെ പി സതിഷിനാണ് അന്വേഷണ ചുമതല.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് സി പി എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള കോൺഗ്രസിൻ്റെ ശ്രമത്തെ സി പി എം നേതൃത്വം തള്ളിക്കളഞ്ഞു. സംഭവത്തിൽ പാർട്ടിക്ക്‌ ബന്ധമില്ലെന്നും സമഗ്രാന്വേഷണം വേണമെന്നും സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പാർട്ടി പരാതി നൽകി. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചിലർ കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന് ഏരിയാ കമ്മിറ്റി യോഗം വിലയിരുത്തി.  

ഏരിയാ കമ്മറ്റി യോഗത്തിൽ ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ബാലകൃഷ്ണൻ, എം ലക്ഷ്മി, സി പ്രഭാകരൻ, പി ബേബി, ഏരിയാ സെക്രട്ടറി ടി കെ രവി എന്നിവർ പ്രസംഗിച്ചു.

സ്ഫോടനത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച്‌ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഇത്‌ തികച്ചും കുപ്രചാരണമാണെന്നും പാർട്ടിക്ക്‌ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും സി പി എം പള്ളിക്കര ലോക്കൽ സെക്രട്ടറി കെ പി രവീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
 
Keywords:  Nileshwaram, news, Kasaragod, Kerala, Congress, CPM, Police, BJP, The explosion at Neeleswaram Pallikkara was confirmed to be a high-powered steel bomb; CPM rejects Congress' allegations 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL