Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭെൽ ഇ എം എൽ നടപടി വേഗത്തിലാക്കാൻ എസ് ടി യു നേതാക്കൾ നിവേദനം നൽകി; അടിയന്തിരമായി ഇടപെടുമെന്ന് എം പി മാർ

STU leaders petition to expedite BHEL proceedings; MPs say they will take immediate action #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 25.10.2020) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇ എം എൽ കൈമാറ്റം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൈമാറ്റനടപടികൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടി യു നേതാക്കൾ നിവേദനം നൽകി. എം പി മാരായ കെ മുരളീധരൻ, എം കെ.രാഘവൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർക്കാണ് എസ് ടി യു നേതാക്കൾ നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തത്.

STU leaders petition to expedite BHEL proceedings; MPs say they will take immediate action

കൈമാറ്റനടപടികൾ അനന്തമായി വൈകിയതിനാൽ ജീവനക്കാർക്ക് രണ്ട് വർഷമായി ശമ്പളമില്ലാതിരിക്കുകയാണ്. കമ്പനി അടച്ചിട്ട സാഹചര്യത്തിൽ ജീവനക്കാരെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് എം പി മാർ ഉറപ്പ് നൽകി.


പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ, കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ. ടി സിദ്ദീഖ്, സെക്രട്ടറി അഡ്വ. പി എം നിയാസ്, എം കെ ഹംസ, പി ശോഭിഷ്, എസ് ടി യു നേതാക്കളായ കെ പി മുഹമ്മദ് അശ്‌റഫ്, സി പി കുഞ്ഞഹമ്മദ്, എൻ സുബൈർ, ടി പി മുഹമ്മദ് അനീസ്, ബി എസ് അബ്ദുല്ല, എൻ വി അബ്ദുർ റഫീഖ് ചർച്ചയിൽ സംബന്ധിച്ചു.






Keywords: Kasaragod, Kerala, News, STU, Leader, MP, High-Court,  STU leaders petition to expedite BHEL proceedings; MPs say they will take immediate action

Post a Comment