സഹോദരിമാരായ സീനത്തിനും റുഖിയയ്ക്കും ഡോക്ടറേറ്റ് ഇരുവരും ഗവേഷണത്തിന് തെരെഞ്ഞടുത്തത് ഇംഗ്ലീഷ് സാഹിത്യം; മൊഗ്രാലിലെ വീട്ടിൽ ഇരട്ട ഡോക്ടറേറ്റിന്റെ ആഹ്ലാദം

കാസര്‍കോട്: (www.kasargodvartha.com 17.10.2020) മൊഗ്രാലിലെ ഒരു വീട്ടില്‍ രണ്ടു ഡോക്ടറേറ്റുകള്‍. സഹോദരിമാരായ സീനത്തും റുഖിയയും ഡോക്ടറേറ്റ് നേടിയത് ഇംഗ്ലീഷ് സാഹിത്യത്തിലാണ്. ഏതാനും വര്‍ഷം മുമ്പാണ് ജേഷ്ഠത്തി സീനത്ത് ഡോക്ടറേറ്റ് നേടിയത്. ജേഷ്ഠത്തിയെ പിന്തുടര്‍ന്ന് അനുജത്തി റുഖിയക്കും പി എച്ച് ഡി ലഭിച്ചു. ഇതോടെ മൊഗ്രാലിലെ വീട്ടിൽ ആഹ്ലാദമായി.

Sisters Zeenat and Ruqhaya both chose English literature for their doctorate

മൊഗ്രാല്‍ കൊപ്ര ബസാറിലെ സഹോദരിമാരാണിവര്‍. രണ്ടു പേരും ഇഷ്ട വിഷയമായ ഇംഗ്ലീഷ് സാഹിത്യത്തിലാണ് പി എച്ച് ഡി എടുത്തിരിക്കുന്നതെന്നതും പ്രത്യേകതയാണ്.

എയര്‍ ഇന്ത്യ ട്രാഫിക് വിഭാഗത്തില്‍ നിന്നും വിരമിച്ച മൊഗ്രാല്‍ ഫൈസീനാസിലെ മുഹമ്മദ് കുഞ്ഞി - പരേതയായ മറിയുമ്മ ദമ്പതികളുടെ മക്കളായ രണ്ടു പേരും കോളേജ് അധ്യാപകരാന്നെന്നതാണ് മറ്റൊരു പ്രത്യേകത.

മൂത്തവള്‍ സീനത്ത് കോഴിക്കോട് ഫറൂഖ് കോളജിലും അനുജത്തി റുഖിയ കാഞ്ഞങ്ങാട് നെഹറു കോളജിലുമാണ് പ്രൊഫസര്‍മാര്‍. ഇന്ത്യയില്‍ ഇംഗ്ലീഷിലെ അറിയപെടുന്ന നിരൂപകയും കവയത്രിയുമാണ് റുഖിയ. സീനത്തും അറിയപ്പെടുന്ന കവയത്രിയാണ്. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഡോ. ജോസഫ് കോയിപ്പള്ളിയുടെ മേല്‍നോട്ടത്തില്‍ 'പ്രവാസത്തിന്റെ കാവ്യാത്മകത, റോബര്‍ട്ട് ഫ്രോസ്റ്റ്‌റിന്റെ രചനകളില്‍' എന്ന വിഷയത്തിലാണ് റുഖിയ കഴിഞ്ഞ ദിവസം ഡോക്ടറേറ്റ് നേടിയത്.

                                                                                                                                                    
സീനത്തും  റുഖിയയും  ഉപ്പയോടൊപ്പം 


അരുന്ധതി റോയിയുടെ 'ഫിക്ഷന്‍ ആന്റ് നോണ്‍ ഫിക്ഷനിലെ മള്‍ട്ടിപ്പിള്‍ വോയ്സ് (ബഹുസ്വരത)' ആയിരുന്നു സീനത്തിന്റെ ഗവേഷണ വിഷയം. തഞ്ചാവൂര്‍ ഷണ്‍മുഖ ആര്‍ട്‌സ് ടെക്‌നോജി റിസേര്‍ച്ച് ആന്‍ഡ് അക്കാദമി (എസ് എ എസ് ടി ആർ എ) യില്‍ നിന്നാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്.

ഇരുവരുടെയും സഹോദരന്‍ ഫായിസ് മുഹമ്മദ് കുഞ്ഞി ദുബൈയില്‍ എഞ്ചിനീയറാണ്. സീനത്ത് കുടുംബത്തോടൊപ്പം കോഴിക്കോട് ഫറൂഖ് കോളജിനടുത്താണ് താമസം. ഭര്‍ത്താവ് കെ എ ഇബ്രാഹിം ബാബു മലപ്പുറത്തെ സോഷ്യല്‍ അഡ്വാന്‍സ്‌മെഡ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(എസ് എ എഫ് ഐ) യില്‍ പ്രൊജക്റ്റ് ജനറല്‍ ആണ്.

മക്കൾ അഫ്താബ് അലി, മുഹമ്മദ് ആദില്‍, അഹ്മ്മദ് അദ്‌നാന്‍ എന്നിവരാണ്. മൂവരും എഞ്ചിനീയര്‍മാര്‍. റുഖിയ മൊഗ്രാലിലാണ് താമസം. മക്കള്‍: ത്വയ്യിബ് ഇസ്മായില്‍, സാഹിദ്, സിദാന്‍.

മാതാപിതാക്കളുടെയും അമ്മായിയമ്മയുടെയും പിന്തുണയും പ്രോള്‍സാഹനവുമാണ് തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് റുഖിയ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Keywords: News, Kerala, Kasaragod, Zeenath, Rukhaya, Kasaragod Vartha, Sisters Zeenat and Ruqhaya both chose English literature for their doctorate
 

Post a Comment

Previous Post Next Post