പ്രവാസി ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് ചെമ്പരിക്കയിലെ ശംസുദ്ദീന്‍ നിര്യാതനായി; നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെ

ചെമ്പരിക്ക: (www.kasargodvartha.com 17.10.2020) പ്രവാസി ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും ചെമ്മനാട് പഞ്ചായത്ത് മുന്‍ അംഗവുമായ സി എച്ച് വില്ലയില്‍ ശംസുദ്ദീന്‍ ചെമ്പരിക്ക (65) നിര്യാതനായി. മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, എസ് വൈ എസ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ഉദുമ മേഖലാ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 


പരേതനായ അബ്ദുര്‍ റഹ് മാന്‍ ഹാജി ഫാത്വിമ ദമ്പതികളുടെ മകനാണ്.

Shamsudheen chembarikka passed away

ഭാര്യ: ഖൈറുന്നിസ. മക്കള്‍: ശംന, ഉമൈറ, ലുലു, ശബ്രാസ്, സാജിദ് (ദുബൈ). മരുമക്കള്‍: ശമീം കോഴിക്കോട്, ഫസല്‍ റഹ് മാന്‍ ബേവിഞ്ച. 

സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, നിസാര്‍ (ആസ്‌ട്രേലിയ), സുഹ്‌റ, ഉമ്മു ഹലീമ, സഫിയ, ഹഫ്‌സ, മര്‍യം. പരേതരായ ശാഫി, അഷ്‌റഫ്.ശംസുദ്ദീന്‍ ചെമ്പരിക്കയുടെ വിയോഗം മൂലം നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


പ്രവാസി ലീഗിന്റെ ആവിര്‍ഭാവ കാലത്തു തന്നെ കാസര്‍കോട് ജില്ലയില്‍ സംഘടന കെട്ടിപ്പെടുക്കുന്നതില്‍ ആത്മാര്‍ത്ഥമായ സേവനമാണ് അദ്ദേഹം വഹിച്ചതെന്ന് നേതാക്കള്‍ അനുസ്മരിച്ചു.


കാപ്പില്‍ മുഹമ്മദ് പാഷ, എ പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, ടി പി കുഞ്ഞബ്ദുല്ല, എന്‍ എ മജീദ്, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, ബി യു അബ്ദുല്ല, എം പി ഖാലിദ്, ദാവൂദ് ചെമ്പരിക്ക, അബ്ദുര്‍ റസാഖ് തായലക്കണ്ടി, ടി എം ശുഹൈബ്, ബശീര്‍ പാക്യര, സലാം ഹാജി കുന്നില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.Keywords: Kasaragod, Chembarika, Kerala, News, Man, Death, Muslim-league, Leader, Shamsudheen chembarikka passed away

Post a Comment

Previous Post Next Post