പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പ്രധാനാധ്യപകനെ കവുങ്ങിന്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: (www.kasargodvartha.com 14.10.2020) പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പ്രധാനാധ്യപകനെ  വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പെല്‍ത്താജെയിലെ കൃഷ്ണ നായ്ക്കാണ് (74) മരിച്ചത്. 

ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. പിന്നിട് വെള്ളക്കെട്ടില്‍ വീണു കിടക്കുന്നത് കണ്ട് ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഏത്തടുക്ക, സൂരം ബയല്‍, കുമ്പള, പിലങ്കട്ട തുടങ്ങിയ സ്‌കൂളിലെ അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു. 

പിലാങ്കട്ട സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കെയാണ് വിരമിച്ചത്. കേരള മറാഠി സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡണ്ടാണ്. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: കമല. മക്കള്‍: വിശ്വേശ്വര, സുബ്രഹ്മണ്യ, സന്ധ്യാ കുമാരി, വിദ്യ, ദിവ്യ. മരുമക്കള്‍: നേമിരാജ്, രാജേഷ്.


Keywords: Perla, news, Kerala, Kasaragod, Death, Retired, Headmaster, water, House, school, retire Headmaster found dead 
 

Post a Comment

Previous Post Next Post