മലയോരത്തെ 16 കാരി പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി വിവരം പുറത്ത് വന്നു; ബസ് ക്ലീനര്‍ക്കെതിരെയും കേസ്

രാജപുരം: (www.kasargodvartha.com 26.10.2020) മലയോരത്തെ 16 കാരി പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി വിവരം പുറത്ത് വന്നു. സംഭവത്തില്‍ ബസ് ക്ലീനര്‍ക്കെതിരെയും കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് ബസ് ക്ലീനര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തത്. രാജപുരം - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന  ക്ലീനര്‍ ബാബുരാജിനെതിരെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ ആളുകളുള്ളതായി സംശയിക്കുന്നു. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു. ബസ് ജീവനക്കാരന്‍ കാഞ്ഞങ്ങാട്ടെ വിജനമായ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഒരു ഓട്ടോ ഡ്രൈവര്‍ മലയോരത്തു വെച്ച് പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. 

Rajapuram Molestation Case: more people were involved

16 കാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പനത്തടി പുലിക്കടവിലെ ടി കെ രാഘവനെ (61) വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രാഘവന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 22 നാണ് സംഭവം. പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥതയനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. പ്രതി രാഘവന്‍ റിമാന്ണ്ടിലാണ്. 


Keywords: Rajapuram, News, Kerala, Kasaragod, Father, Case, Police, Molestation, Women, Top-Headlines, Rajapuram Molestation Case: more people were involved
 

Post a Comment

Previous Post Next Post