ലാലാ കബീറിന്റെ ഹണി ട്രാപ്പിലെ നായികമാരില്‍ ഒരാള്‍ സ്വന്തം ഭാര്യ; മറ്റൊരു നായിക കാഞ്ഞങ്ങാട്ടെ യുവതി

ബേഡകം: (www.kasargodvartha.com 26.10.2020)  കഴിഞ്ഞ ദിവസം കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെയും സ്‌ക്വാഡിന്റെയും വലയില്‍ കുടുങ്ങിയ ഇതര സംസ്ഥാനത്തടക്കം നിരവധി കേസുകളില്‍ പ്രതിയായ ലാലാ കബീറിന്റെ ഹണി ട്രാപ്പിലെ നായികമാരില്‍ ഒരാള്‍ സ്വന്തം ഭാര്യയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേന ബേഡകം ബാലനടുക്കത്തെ മൂസയുടെ വീട്ടിലെത്തിയ രണ്ട് യുവതികള്‍ ഹണിട്രാപിലൂടെ മൂസയുടെ ഫോട്ടോ എടുത്ത് ഭീഷ

ണിപ്പെടുത്തി 5.45 ലക്ഷം രൂപ തട്ടിയ കേസിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. യുവതികളില്‍ ഒരാള്‍ കബീറിന്റെ ഭാര്യ തന്നെയാണന്ന് സ്ഥിരീകരിച്ച പോലീസ് മറ്റൊരു യുവതി കാഞ്ഞങ്ങാട്ടുകാരിയാണെന്ന് സൂചിപ്പിച്ചു.

കവര്‍ച്ചയും ഹണിട്രാപ്പുമടക്കം നിരവധി കേസുകളില്‍ പ്രതിയായ പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുഡയിലെ അഹ് മദ് കബിര്‍ എന്ന ലാലാ കബീര്‍ (36) 13 വര്‍ഷത്തിന് ശേഷമാണ് കേരള പോലീസിന്റെ പിടിയില്‍ അകപ്പെടുന്നത്.

കഴിഞ്ഞ മാസം 23നാണ് ഹണി ട്രാപ് കേസിനാസ്പദമായ സംഭവം നടന്നത്.

ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കരിമ്പനടുക്കത്ത് എ എം മൂസയുടെഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ സ്ഥലവും വീടും വില്‍പ്പനയ്ക്കുണ്ടെന്ന് അറിഞ്ഞ് രണ്ട് സ്ത്രീകള്‍ സ്ഥലമെടുക്കാനെന്ന് പറഞ്ഞ് എത്തുകയായിരുന്നു. 

വീട് തുറന്ന് കാണാമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂസ വീടു തുറന്ന് കാണിക്കുന്നതിനിടയിലാണ് യുവതികള്‍ ഉള്‍പ്പെടെ ആറംഗസംഘം യുവതികളെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്തത്.

യുവതികളോടൊപ്പം കാറിലെത്തിയവര്‍ ഫോട്ടോ കാണിച്ച് 15 ലക്ഷം രൂപയാണ് മൂസയോട് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.

പണം നല്‍കിയില്ലെങ്കില്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലുമടക്കം ഫോട്ടോ പ്രചരിപ്പിക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. 

നാണക്കേട് ഭയന്ന മൂസ അന്ന് തന്നെ രണ്ടേമുക്കാല്‍ ലക്ഷം രൂപ സംഘത്തിന് കൈമാറി. പിന്നീട് മൂന്ന് തവണയായി മുന്ന് ലക്ഷം രുപ കൂടി ഭീഷണിപ്പെടുത്തി വാങ്ങി.

മൂസ ചക്കരക്കുടമാണെന്ന് ബോധ്യമായ സംഘം ഭീഷണി തുടര്‍ന്നപ്പോഴാണ്മൂസ കാസര്‍കോട് ഡി വൈ എസ് പിയെ നേരിട്ട് ചെന്ന് കണ്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹണിട്രാപിന്റെ സൂത്രധാരന്‍ ലാലാ കബീറിനെ കാസര്‍കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇപ്പോള്‍ ചെറുവത്തൂര്‍ മടക്കരയില്‍ താമസിക്കുന്ന ഇയാള്‍ക്ക് നാലോളം ഭാര്യമാര്‍ ഉണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അതിനിടെ ലാലാ കബീര്‍ കുടുങ്ങിയത് മടിക്കൈയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായി തുക സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനിടയിലാണെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്.

കബീറിനെതിരെ കൂടുതല്‍ പരാതികള്‍ എത്താന്‍ സാധ്യതയുണ്ട്. പലരും നാണക്കേട് ഭയന്നാണ് പരാതി നല്‍കാതെ മാറി നില്‍ക്കുന്നത്.

കേരളം, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കബീറെന്ന് പോലീസ് പറഞ്ഞു.

കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്ക് കാസര്‍കോട്ട് പോലീസിലടക്കം നിരവധി സ്‌റ്റേഷനുകളില്‍ വാറന്റ് ഉണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബേഡകം കാഞ്ഞിരത്തുങ്കാലിന് സമീപം മണ്ണടുക്കയിലെ ഇലക്ട്രോണിക്‌സ് കടയില്‍ കവര്‍ച്ച നടത്തുന്നതിനിടെ പോലീസിനെ കണ്ട്  ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. കാറില്‍ കണ്ട യുവതിയെ ചോദ്യം ചെയ്തതില്‍ ഓടിപ്പോയത് തന്റെ ഭര്‍ത്താവ് കബീര്‍ ആണെന്ന് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാഞ്ഞിരത്തിങ്കാലില്‍ താമസിക്കുന്ന കുംബഡാജെ ആനപ്പാറയിലെ ശിഹാബുദ്ദീന്റെ ബൈക്ക് മോഷ്ടിച്ചാണ് കബീര്‍ കടന്നു കളഞ്ഞത്.

പിന്നീട് ഊട്ടിയില്‍ മറ്റൊരു കവര്‍ച്ചാകേസില്‍ അറസ്റ്റിലായ കബീറിനെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഊട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ബേഡകത്തെ ഹണി ട്രാപ് ഓപ്പറേഷന്‍ ലാലാ കബീര്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത്.


One of the heroines of Lala Kabir's Honey Trap is his own wife


Keywords: Kasaragod, Kerala, Lala Kabir, Bedakam, News, Thief, Wife, Kanhangad, One of the heroines of Lala Kabir's Honey Trap is his own wife

Post a Comment

Previous Post Next Post