city-gold-ad-for-blogger
Aster MIMS 10/10/2023

ഷിവമോഗ്ഗ ആനസങ്കേതത്തിലെ 'രംഗ'യെ കാട്ടുകൊമ്പന്മാർ കുത്തിക്കൊന്ന സംഭവം ആവർത്തിക്കാതിരിക്കാൻ മന്ത്രിതല ഇടപെടൽ

മംഗളൂറു: (www.kasargodvartha.com 26.10.2020) സാക്രെബൈൽ ആന സങ്കേതത്തിലെ ആന അക്രമത്തിൽ ചെരിഞ്ഞ സംഭവത്തിൽ മന്ത്രിതല ഇടപെടൽ ഉണ്ടാവുമെന്ന ഉറപ്പുമായി കർണ്ണാടക ബയോ-ഡൈവേഴ്സിറ്റി ബോർഡ് ചെയർ അനന്ത് ഹെഗ്ഡെ. സങ്കേതത്തിലെ ഏറ്റവും കരുത്തനായ ആന രംഗ കാട്ടാനക്കൂട്ടത്തിന്റെ കുത്തേറ്റ് ചെരിഞ്ഞത് അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. എത്രയും വേഗം വനംമന്ത്രി അനന്ത് സിങിന്റെ ശ്രദ്ധയിൽപ്പെടുത്തും.

ഷിവമോഗ്ഗ ആനസങ്കേതത്തിലെ 'രംഗ'യെ കാട്ടുകൊമ്പന്മാർ കുത്തിക്കൊന്ന സംഭവം ആവർത്തിക്കാതിരിക്കാൻ മന്ത്രിതല ഇടപെടൽ

കൊല്ലപ്പെട്ട ആന 



ഷിവമോഗ്ഗ നഗരത്തിൽ നിന്ന് 10 കിലോ മീറ്റർ അകലെ തുംഗ നദീതീരത്ത് സാക്രെബൈൽ ആനത്താവളത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരനായ മുപ്പത്തിയഞ്ചുകാരൻ രംഗയെ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസമാണ് കുത്തിക്കൊന്നത്. ചങ്ങലക്കിട്ട അവസ്ഥയിലായതിനാൽ ചെറുത്തുനിൽക്കാൻ ശേഷിയില്ലാതെയാണ് ദയനീയമായി ചെരിഞ്ഞത്. ഷിവമോഗ്ഗ ആനസങ്കേതത്തിലെ 'രംഗ'യെ കാട്ടുകൊമ്പന്മാർ കുത്തിക്കൊന്ന സംഭവം ആവർത്തിക്കാതിരിക്കാൻ മന്ത്രിതല ഇടപെടൽ
വനം മന്ത്രി


വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന രംഗ, ഗീത, അലി, മഞ്ചൂരി, സർദ, മോട്ടി എന്നീ ആനകളുണ്ടെങ്കിലും രംഗയുടെ പുറത്തുകയറാനായിരുന്നു ആളുകൾക്ക് ഇഷ്ടം. എൺപത്തിയാറുകാരി ഗീതയുടെ ഏഴ് മക്കളിൽ ഒരാളായി ആനസങ്കേതത്തിൽ പിറന്ന രംഗയായിരുന്നു കേമനെന്ന് പാപ്പാൻ ജാബിദുല്ല പറഞ്ഞു.
ഷിവമോഗ്ഗ ആനസങ്കേതത്തിലെ 'രംഗ'യെ കാട്ടുകൊമ്പന്മാർ കുത്തിക്കൊന്ന സംഭവം ആവർത്തിക്കാതിരിക്കാൻ മന്ത്രിതല ഇടപെടൽ
ബയോ-ഡൈവേഴ്ർസിറ്റി  ചെയർമാൻ 


രംഗയായിരുന്നു കൂട്ടത്തിൽ കരുത്തൻ. നല്ല അനുസരണയായിരുന്നു അവന്. മൂന്ന് കാട്ടാനകൾ ചേർന്നാണ് രംഗയെ അക്രമിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു. കാലുകൾ ചങ്ങലയിൽ ബന്ധിച്ചില്ലായിരുന്നെങ്കിൽ മൂന്നെണ്ണത്തിനേയും അവൻ തുരത്തിയേനേ. അത്രക്ക് കരുത്തും ഉശിരും ഉണ്ടായിരുന്നു. മൂന്ന് കൊമ്പന്മാർ വിജയ ചിന്നംവിളിയോടെ ഇരുപത് മീറ്ററോളം പൊക്കത്തിലാണ് രംഗയെ പൊക്കിയെറിഞ്ഞത്. നേരത്തേയും ഇവിടെ ആനകളെ കാട്ടാനകൾ കൊന്നിട്ടുണ്ട്. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് അവർ ആരോപിച്ചു.

ആനകൾ പൊരുതി ചെരിയുന്നത് അസാധാരണ സംഭവമല്ല. എന്നാൽ കാട്ടാനകൾ ഇറങ്ങിവന്ന് മെരുക്കിയ ആനകളെ അക്രമിക്കുന്നത് ഗൗരവമുള്ള കാര്യം തന്നെയാണെന്ന് മേഖലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശിവരാജ് മതാഡ് പറഞ്ഞു. കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ച് കാട്ടാനകൾ ഇറങ്ങിവരുന്നത് തടയേണ്ടതുണ്ട്. ഇതിന് ഉന്നത തലത്തിലാണ് നടപടിയുണ്ടാവേണ്ടത്.

Keywords:  Mangalore, news, Karnataka, Attack, Minister, Animal,forest-range-officer, Ministerial intervention to prevent a recurrence of the stabbing of 'Ranga' at Shivamogga Elephant Sanctuary by wild horns
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL