ഭർതൃമതിയായ 22 കാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കാസർകോട്ട് ഒളിവിൽ കഴിയവേ അറസ്റ്റിൽ കാസർകോട്: (www.kasargodvartha.com 13.10.2020) ഭർതൃമതിയായ 22 കാരിയെ കാറിൽ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി കാസർകോട്ട് ഒളിവിൽ കഴിയവെ അറസ്റ്റിലായി. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കപ്പണക്കുന്നത്തിൽ ബിജോയി ജോസഫി (40) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം ബന്തടുക്കയിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Payyannur, Middle-aged man arrested for abducting and molesting woman


കാർത്തികപുരത്തിനടുത്ത ഭർതൃമതിയാണ് പീഡനത്തിനിരയായത്. ഫോൺ വഴി പരിചയപ്പെട്ട ഭർതൃമതിയെ കാറിൽ തട്ടികൊണ്ടു പോയി പീഢിപ്പിച്ചുവെന്നാണ് പരാതി. ബിജോയിയും കൂട്ടുപ്രതി രയരോരത്തെ കുര്യനും ചേർന്ന് കാറിൽ തട്ടികൊണ്ടു പോയി നെല്ലിപ്പാറയിലെ ഒരു വീട്ടിൽ കൊണ്ടുപോയി പീഢിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നു.

കുര്യൻ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടയിലാണ് പ്രതി ബിജോയ് കാസർകോട് ബന്തടുക്കയിലുണ്ടെന്ന് വ്യക്തമായത്.


Keywords: Payyannur, Kerala, News, Molestation, Case, Woman, Man, Arrest, Police, Middle-aged man arrested for abducting and molesting woman
< !- START disable copy paste -->

Post a Comment

Previous Post Next Post