Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവെച്ച കാസർകോട്ടുകാരിയടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മംഗ്ലൂരുവിൽ ആദരം

Mangalore felicitated health workers #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂരു: (www.kasargodvartha.com 12.10.2020) കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവെച്ച കാസർകോട്ടുകാരിയടക്കമുള്ള ആരോഗ്യ പ്രവര്‍ത്തർക്ക് മംഗ്ലൂരുവിൽ ആദരം. കര്‍ണടകയിലെയും കേരളത്തിലെയും കോവിഡ് രോഗികള്‍ക്ക് സന്നദ്ധ സേവന പ്രവർത്തകരുടെയും ഡോക്ടർമാരുടെയും കൂട്ടായ്മയായ വെൽനെസ്സ് ഹെൽപ് ലൈൻ സൗജന്യ മാനസികാരോഗ്യ ചികിത്സ നല്‍കിയാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. 150-ാം പ്ലാസ്മ ദാനത്തിന്റെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചത്.

Mangalore felicitated health workers


അനുമോദിച്ചവരിൽ ഉപ്പളയിലെ എം കെ ഖദീജത്തുല്‍ ബരീറയും ഉൾപ്പെട്ടിട്ടുണ്ട്. മീഞ്ച കാഞ്ചിലയിലെ പി ഡബ്ലു ഡി കോൺട്രാക്ടർ മുഹമ്മദ് ഹാജി - ഫാത്വിമ ദമ്പതികളുടെ മകളായ ബരീറ എം എസ് സി സൈക്കോളജിസറ്റും ചൈല്‍ഡ് ആന്‍ഡ് അഡള്‍ട്ട് സ്പെസിലൈസ്റ്റുമാണ്. ബരീറയുടെ സേവന സംഘത്തിൽ സുഹൃത്തും മംഗളുരു സ്വദേശിനിയുമായ ഇഷ ഗൗരിയെയും ചടങ്ങിൽ ആദരിച്ചിട്ടുണ്ട്. ബി മുഹമ്മദ് ഹനീഫ് (റഹ്‌മാൻ ടിമ്പേഴ്സ്) - സയുക്ത ദമ്പതികളുടെ മകളായ ഇഷ

Esha Gouri Rahman Timbers
Khadeejath Bareera

എം‌ എസ് ‌സി കൗൺസിലിംഗ് സൈക്കോളജിറ്റും ചൈൽഡ് ആൻഡ് അഡൾട്ട് സ്പെഷ്യലിസ്റ്റുമാണ്. ഇരുവരും ഫാദർ മുള്ളേഴ്‌സിൽ സൈക്കോളജി സംബന്ധമായ കോഴ്സ് ചെയ്യുന്നതിനിടയിലാണ് രോഗികൾക്ക് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തുന്നത്.





കേരളത്തിലെയും കോവിഡ് ബാധിതർക്ക് സൗജന്യമായി മാനസികാരോഗ്യ ചികിത്സ ഓണ്‍ലൈന്‍ വഴി നടത്താന്‍ വെൽനെസ് ഹെൽപ് ലൈൻ തിരുമാനിച്ചിട്ടുണ്ട്. ഇതിന്നായി 8792018188, 8792019188 എന്നീ നമ്പറുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്ന്  ബരീറ കാസർകോട് വാർത്തയോട് പറഞ്ഞു. 

ഹിദായ ഫൗണ്ടേഷന്‍ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ 15 ആരോഗ്യ പ്രവർത്തകരെയും 15 മാനസികാരോഗ്യ പ്രവർത്തകരെയും ഉൾപ്പടെ 30 പേരെയും 150 പ്ലാസ്മ ദാതാക്കളേയുമാണ് ആദരിച്ചത്.  വിവിധ രക്തദാന സംഘടനകള്‍ വഴിയാണ് വെല്‍നസ് ഹെല്‍പ്പ് ലൈന്‍ പ്ലാസ്മ ദാതാക്കളെ കണ്ടെത്തിയത്. 


പരിപാടിയില്‍ എം എല്‍ സി പ്രതാപ് സിംഗ് നായക്, ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ വി രാജേന്ദ്ര എന്നിവർ മുഖ്യാതിഥികളായി. കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ലോക്ക്ഡൗണ്‍ സമയങ്ങളില്ലും പിന്നീടും പൊതുജനങ്ങൾക്കുള്ള സേവനങ്ങളിൽ വെല്‍നസ് ഹെല്‍പ്പ് ലൈന്‍ വ്യാപൃതരായിരുന്നു. തൊഴിലാളികള്‍ക്കും അര്‍ഹരായ ആളുകള്‍ക്കും ഭക്ഷണം വിതരണം ചെയ്യല്‍, ഗവണ്‍മെന്റ് സ്‌കീം വിവരങ്ങള്‍, ഡോക്ടര്‍മാരുടെ ടെലി കണ്‍സള്‍ട്ടേഷന്‍, കൗണ്‍സിലിംഗ്, രോഗികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം, പി പി ഇ കിറ്റുകള്‍ വിതരണം, ഓക്സിജന്‍ സിലിണ്ടറുകളുടെ വിതരണം തുടങ്ങിയ സേവനങ്ങളും ചെയ്തുവരികയാണ്.



മാഹമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ആരോഗ്യമേഖലയുമായും ഭരണകൂടവുമായും കൈകോര്‍ക്കാന്‍ പൂര്‍ണ്ണ പ്രതിജ്ഞാബദ്ധരാണെന്നും എം എൽ സി പ്രതാപ് സിംഗ് നായിക്ക് ഓര്‍മിപ്പിച്ചു.



ഹിദായ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മന്‍സൂര്‍ ആസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സദാശി ഷന്‍ബോഗ്, കെ എം സിയിലെ ഡോ. താജുദ്ദീന്‍, ഡോ. ജനാര്‍ദ്ദന്‍ കാമത്ത്, ഡോ. പ്രിയ ബല്ലാൾ, ഡോ. ഗിരിധർ എന്നിവര്‍ പങ്കടുത്തു. കണ്‍വീനര്‍ ആസിഫ് എക്സ്പെർടൈസ്‌, റസാഖ് കെ എം ടി എന്നിവർ മുഖ്യാതിഥികളെ സ്വീകരിച്ചു.  


സലീം സാഗർ ജീവൻ രക്ഷാ പ്രതിജ്‌ഞ ചൊല്ലി. റഫീഖ് മാസ്റ്റർ, ആസിഫ് ഡീൽസ് എന്നിവർ സംബന്ധിച്ചു.




Keywords: Khadeejath Bareera, Esha Gouri, Mangalore, Karnataka, Kasaragod, Kerala, Health, Worker, COVID-19, Mangalore felicitated health workers including Kasargod Psychologist, for their outstanding work in the fight against the COVID

Post a Comment