ബൈക്ക് ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു; നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ തിരയുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2020) ബൈക്ക് ഇടിച്ച് പരിക്കേറ്റ കാര്‍ വാഷ് സ്ഥാപനത്തിലെ ജോലിക്കാരന്‍ മരിച്ചു. നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ തിരയുന്നു.

നോര്‍ത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ വെള്ളച്ചിയുടെ മകന്‍ വേണു (53) ആണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 1.15 ന് കോട്ടച്ചേരി മലനാട് ബാറിനു മുന്നില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കാര്‍വാഷ് തൊഴിലാളിയായ വേണുവിനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ യുനിക്കോണ്‍ ബൈക്കുകാരന്‍ ഇഖ്ബാല്‍ റോഡ് ഭാഗത്തേക്കു ഓടിച്ചു പോയതിന്റെ സിസി ടി വി ദൃശ്യം കിട്ടിയിരുന്നു. ഹെല്‍മ്മറ്റ് പോലും ബൈക്ക് യാത്രക്കാരന്‍ ധരിച്ചിരുന്നില്ല.

Kanhangad, Man injured in accident, dies


ഈ യുവാവിനെ കണ്ടെത്താന്‍ ഹോസ്ദുര്‍ഗ്ഗ് പോലിസ് തിരച്ചില്‍ നടത്തുന്നതിനിടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സഹോദരങ്ങള്‍: സുധ, സുമതി, രമേശന്‍, പരേതനായ രാജു.Keywords: Kasaragod, Kanhangad, Kerala, News, Man, Injured, Dead, Accident, Man injured in accident, dies

Post a Comment

Previous Post Next Post