Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജ്യത്ത് കോവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും ഒന്നാമത് മഹാരാഷ്ട്ര

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു News, New Delhi, National, Top-Headlines, health

ന്യൂഡെല്‍ഹി: (www.kasargodvartha.com 18.10.2020) ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച 10,259 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി. 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,238 പേര്‍ രോഗമുക്തി നേടുകയും 250 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കര്‍ണാടകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 7,000 ത്തില്‍ അധികം വര്‍ധന ഉണ്ടായി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4,295 കോവിഡ് രോഗികള്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. ദില്ലിയില്‍ പുതിയ 3,259 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

News, New Delhi, National, Top-Headlines, Patient, health,India Surpass 75 lakh Covid 19 cases

Keywords: News, New Delhi, National, Top-Headlines, Patient, health, India Surpass 75 lakh Covid 19 cases

Post a Comment